ബിഗ് ബോസ് മലയാളം സീസൺ 7-ലെ റണ്ണറപ്പായ അനീഷിന്റെ വ്യക്തിജീവിതവും കുടുംബകാര്യങ്ങളും സോഷ്യൽ മീഡിയയിലും പുറത്തും ചർച്ചയാവുകയാണ്. ഷോയിൽ നിന്ന് പുറത്തുവന്നതിന് ശേഷം അനീഷിന്റെ ചില അഭിമുഖങ്ങളിലെ പരാമർശങ്ങളും അതിനോടുള്ള നാട്ടുകാരുടെ പ്രതികരണങ്ങളും ശ്രദ്ധേയമാണ്.
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഫിനാലെയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലും പുറത്തും വലിയ ചർച്ചകളാണ് നടക്കുന്നത്. കോമണർ എന്ന നിലയിൽ ഷോയിലെത്തി ജനപ്രീതി നേടിയ അനീഷ് വിജയിക്കാത്തതാണ് പ്രേക്ഷകരെ നിരാശയിലാഴ്ത്തിയത്. അനുമോളാണ് സീസൺ വിജയിയായി കപ്പുയർത്തിയത്. എന്നാൽ, ഇത് പിആർ ഏജൻസികൾക്ക് പണം നൽകി നേടിയ വിജയമാണെന്നും യഥാർത്ഥ വിജയി അനീഷ് ആണെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
അനീഷിന്റെ നാട്ടുകാരും സുഹൃത്തുക്കളും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അനീഷിനെക്കുറിച്ച് നാട്ടുകാർ പറയുന്നതു ജനങ്ങളുടെ വിജയി എന്നാണ്. കപ്പ് ലഭിച്ചില്ലെങ്കിലും ജനമനസ്സുകളിൽ അനീഷ് വിജയിച്ചു കഴിഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്നതിലും ക്ഷമ കാണിക്കുന്നതിലും അനീഷ് മാതൃകയായിരുന്നു. അനീഷിനെതിരെ വന്ന ആരോപണങ്ങൾ അനുമോളുടെ pr ടീം ബോധപൂർവ്വം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹത്തെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും നാട്ടുകാർ പറയുന്നു.
അനുമോളുടെ വിജയത്തെയും ഷോയുടെ രീതികളെയും രൂക്ഷമായാണ് ജനം വിമർശിക്കുന്നത്. ഗെയിം കളിക്കുന്നവർക്ക് പകരം കരഞ്ഞു നടക്കുന്നവർക്കാണ് ഷോയിൽ അംഗീകാരം ലഭിക്കുന്നതെന്നാണ് ആക്ഷേപം. വരും സീസണുകളിൽ വരുന്നവർക്ക് വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഏഷണി പറഞ്ഞും, ഭക്ഷണം കഴിച്ചു കരഞ്ഞും നടന്നാൽ കപ്പ് നേടാമെന്ന അവസ്ഥയാണുള്ളത്. പ്രണയം അഭിനയിച്ചും സഹതാപം പിടിച്ചുപറ്റിയുമാണ് അനുമോൾ വോട്ടുകൾ നേടിയതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ആദില, നൂറ, ഷാനവാസ് തുടങ്ങിയ മത്സരാർത്ഥികൾക്കെതിരെയും വിമർശനമുണ്ട്. ആദില സൗഹൃദത്തിന്റെ വിലയറിയാത്ത വ്യക്തിയാണെന്നും, ഷാനവാസ് പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവക്കാരനാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നെവിൻ ഒരു എന്റർടെയ്നർ മാത്രമായിരുന്നെന്നും ഗെയിമിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ലെന്നും വിലയിരുത്തപ്പെടുന്നു. അനീഷിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും നാട്ടുകാർ പ്രതികരിച്ചു. അനീഷ് വിവാഹമോചിതനായിട്ട് വർഷങ്ങളായി. നാലഞ്ചു വർഷം മുൻപ് നടന്ന വിവാഹമോചനവും വ്യാജ എഫ്ഐആറും ഇപ്പോൾ കുത്തിപ്പൊക്കുന്നത് അനീഷിനെ തകർക്കാനായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അദ്ദേഹത്തിന്റെ മുൻഭാര്യ മറ്റൊരു വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയാണെന്നും. അനീഷിന് കുട്ടികളില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
താൻ അവരോട് മോശമായി പെരുമാറിയിട്ടില്ലെന്നും, സൗഹൃദപരമായാണ് വേർപിരിഞ്ഞതെന്നും അനീഷ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ, ഈ സീസൺ അനീഷിന്റെ പേരിലായിരിക്കും അറിയപ്പെടുക എന്നാണ് നാട്ടുകാർ ഉറപ്പിച്ചു പറയുന്നത്. പലരും അനീഷിന്റെ ബിഗ് ബോസിലെ പ്രകടനത്തെയും വ്യക്തിപരമായ നിലപാടുകളെയും വേർതിരിച്ചാണ് കാണുന്നത്. ചിലർ അദ്ദേഹത്തിന്റെ നിലപാടുകളെ വിമർശിക്കുമ്പോൾ, ബിഗ് ബോസ് ഹൗസിലെ നല്ല പ്രകടനത്തെ അഭിനന്ദിക്കുന്നവരും ഉണ്ട്.
അനീഷിന്റെ കുടുംബജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് സോഷ്യൽ മീഡിയയിലെ ചർച്ചകളും സജീവമായിക്കൊണ്ടിരിക്കുകയാണ്.
















