ബിഗ് ബോസ് മലയാളം സീസൺ ഏഴിനെ ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുകയാണ്. പിആർ കൊണ്ട് അനുമോൾ കപ്പെടുത്തെന്നും ഇതിന് പിന്നിലെ ചില കള്ളകളികളുണ്ടെന്നുമാണ് ഉയരുന്ന പ്രധാന വിമർശനം. നടി അനുമോളാണ് ഇത്തവണത്തെ വിജയി.
എന്നാൽ അനീഷിനായിരുന്നു കപ്പ് കിട്ടേണ്ടതെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ ഇപ്പോഴിതാ അനുവിനെതിരെ നടി മായ വിശ്വനാഥ് രംഗത്ത് വന്നിരിക്കുകയാണ്. ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
പിആർ ഉപയോഗിച്ച് കപ്പ് നേടി അത് വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ എന്നാണ് മായ വിശ്വനാഥ് ചോദിക്കുന്നത്. പണം ഉണ്ടെന്ന് കരുതി എന്തും കാണിക്കാമെന്നാണോ എന്നും മായ ചോദിക്കുന്നു. എത്രയോ പേര് ക്യാൻസർ വാർഡിലും മറ്റും സുഖമില്ലാതെ കിടക്കുന്നു.
ഈ കാശ് അവർക്ക് നല്‍കി കൂടെയെന്നും ഒരു ട്രോഫിയിലാണോ ജീവിതം ഇരിക്കുന്നതെന്നുമാണ് നടി ചോദിക്കുന്നത്. ബിഗ് ബോസ് വിജയിച്ച ആരൊക്കെ സിനിമയിലായാലും സീരിയലിലായാലും നല്ല രീതിയിൽ തിളങ്ങിയിട്ടുണ്ട് എന്നും മായ വിശ്വനാഥ് പറയുന്നു.
















