രേണു സുധി മലയാളികൾക്ക് ഏറെ സുപരിചിതയാണ്. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലിൽ നിന്ന് സ്വന്തമായി ഒരു സ്ഥാനം നേടാൻ രേണുവിന് ഇതിനകം സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഒരു കല്യാണം അങ്ങ് കഴിച്ചാലോ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിൽ നാണത്തോടെയിരിക്കുന്ന രേണുവാണ് വീഡിയോയിലുള്ളത്. ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ‘പെണ്ണേ, പെണ്ണേ നിൻ കല്യാണമായി’- എന്ന പാട്ടും വീഡിയോയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് താരത്തിന് പിന്തുണയറിയിച്ച് രംഗത്ത് എത്തുന്നത്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പലരും കമന്റ് ചെയ്‌തിരിക്കുന്നത്.
ചേച്ചിയുടെ തീരുമാനം അതാണെങ്കിൽ ആരോടും ചോദിക്കേണ്ടെന്നും. ഇപ്പോൾ ആരോടും ചോദിക്കാതെ എന്തും ചെയ്യാം’, ‘ നല്ല ഒരാളെ കണ്ടുപിടിച്ചു കല്യാണം കഴിക്കു, തീർച്ചയായും രേണുവിനെ സ്‌നേഹിക്കാനും രേണുവിന് സ്‌നേഹിക്കാനും ഒരാൾ ഉണ്ടാവട്ടെ തുടങ്ങി നീളുന്നു കമന്റ്. എന്നാൽ മറ്റ് ചിലർ വിവാഹം വേണ്ടെന്നും പറയുന്നുണ്ട്.
















