പിഎം കിസാല്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഇൻി മുതൽ തുക ഇരട്ടി കിട്ടുമെന്നാണ് ലഭിക്കുന്ന വിവരം. പ്രതിവര്‍ഷം മൂന്ന് ഗഡുക്കളായാണ് സാധാരണയായി പണം അക്കൗണ്ടിലേക്ക് എത്താറുള്ളത്. 2,000 രൂപ വീതം 6,000 രൂപ ഇത്തരത്തില്‍ വിതരണം ചെയ്യുന്നു.
20ാം ഗഡു 2025 ഓഗസ്റ്റ് 2നാണ് വിതരണം ചെയ്തത്. നിലവില്‍ ഏകദേശം 10 കോടി കര്‍ഷകര്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതി വഴി ആനുകൂല്യം കൈപ്പറ്റുന്നു. എന്നാല്‍ കെവൈസിയിലെ പൊരുത്തക്കേടുകളും, യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കാത്തതും പലരെയും പദ്ധതിയില്‍ നിന്ന് പുറത്താക്കുന്നതിന് വഴിവെച്ചു. ഇത്തരം തടസങ്ങള്‍ കാരണമാണ് ഫണ്ട് റിലീസ് ചെയ്യുന്നത് വൈകുന്നതെന്നാണ് വിവരം. 20ാം ഗഡു ലഭിക്കാത്തവര്‍ക്ക് കെവൈസിയും മറ്റ് വിവരങ്ങളും ശരിയാക്കി കഴിഞ്ഞാല്‍ പണം ലഭിക്കും.
20ാം ഗഡു ലഭിക്കാത്തവര്‍ക്കാണ് 20 ഉം 21 ഉം ചേര്‍ത്ത് പണം അക്കൗണ്ടിലെത്തുന്നത്. അങ്ങനെയെങ്കില്‍ അവര്‍ക്ക് 4,000 രൂപയാണ് ഒരുമിച്ച് ലഭിക്കുക. ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നവംബര്‍ അവസാനമോ ഡിസംബര്‍ തുടക്കത്തിലോ പണം അക്കൗണ്ടിലെത്തുമെന്നാണ് സൂചന.
പ്രധാനമന്ത്രി കിസാന്‍ ഗഡു എത്തുന്നതിലെ കാലതാമസത്തിന് നിരവധി കാരണങ്ങളുണ്ട്. അര്‍ഹരായ കര്‍ഷകര്‍ക്ക് മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സമഗ്രനമായ പരിശോധനകള്‍ നടത്തുന്നുണ്ട്. പണം നല്‍കുന്നതിനായി, കര്‍ഷകരുടെ ഇ കെവൈസി, ഭൂമി ഉടമസ്ഥാവകാശ രേഖകള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
















