ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയത് ചൂണ്ടിക്കാട്ടി ഐ എ എസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ വീണ്ടും നീട്ടി . ആറു മാസത്തേക്ക് കേന്ദ്ര സര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ഐ എ എസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷമാണ് സംസ്ഥാനത്തിന് സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയുക.എന്‍ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറ് മസത്തേക്ക് കൂടി നീട്ടിയത്. നടപടിയിൽ കടുത്ത വിമർശനം ഉന്നയിച്ചും , ഉദ്യോഗസ്ഥനെ സപ്പോർട്ട് ചെയ്തും മാലിദ്വീപ് നാഷണൽ യൂണിവേഴ്സിറ്റിയിലെ സെഷണൽ ഇൻസ്ട്രക്ടർ / അസോസിയേറ്റ് പ്രൊഫസറുമായ അഞ്ചു പാർവതി പ്രഭീഷ്. “രാഷ്ട്രീയ മേലാളന്മാർക്ക് മയിലെണ്ണ തേച്ചു കൊടുക്കുന്ന തിലകന്മാർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്തരേം അപ്പുറമാണ് ജനകൾക്കുള്ളിൽ പ്രശാന്തിനുള്ള സ്ഥാനം എന്നവർ പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
“മൊത്തത്തിൽ പൊളിഞ്ഞു പാളീസായ, പുഴുത്ത് അളിഞ്ഞു പോയ ഒരു വ്യവസ്ഥിതിയിൽ സത്യത്തിനും നീതിക്കും ഒക്കെ എന്ത് നിലനിൽപ്പ് ഉണ്ടാവാനാണ്? കിട്ടുന്ന പദവികളിൽ ഇരുന്ന് കൊണ്ട് (അതിനി കളക്ടർ ആവട്ടെ ഏതെങ്കിലും വകുപ്പുകളുടെ തലവൻ ആവട്ടെ ഏതായാലും ) തനിക്ക് ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്യുന്ന, ജനഹിതം മാത്രം നോക്കുന്ന, രാഷ്ട്രീയ മേലാളന്മാരുടെ സെന്റ് മണക്കുന്ന തൊമ്മി ആവാതെ നില്ക്കുന്ന വിരലിൽ എണ്ണാവുന്ന ബ്യൂറോക്രാറ്റുകളിൽ ഒരാളാണ് ശ്രീ പ്രശാന്ത് എന്ന നമ്മുടെ സ്വന്തം കളക്ടർ ബ്രോ. പിന്നെ ആ കളക്ടർ ബ്രോ എന്ന വിളിപ്പേര് അതുവരെ കണ്ട bureaucrats കളിൽ നിന്നും വ്യത്യസ്തനായി ജനസേവനത്തിന് ജനങ്ങൾക്കൊപ്പം ഇറങ്ങിയതിന് പൊതുസമൂഹം സ്നേഹപൂർവ്വം നല്കിയ വാക്കാണ്. അത് രാഷ്ട്രീയ മേലാളന്മാർക്ക് മയിലെണ്ണ തേച്ചു കൊടുക്കുന്ന തിലകന്മാർക്ക് സ്വപ്നം കാണുവാൻ പറ്റുന്നതിന് അപ്പുറമാണ്.
അദ്ദേഹത്തിന് എതിരെ ഉള്ള കളി തുടങ്ങിയിട്ട് കാലം കുറച്ചായി. ആദ്യമൊക്കെ പേരിന്റെ അറ്റത്തുള്ള നായർ വാൽ പിടിച്ചായിരുന്നു കളി. അതങ്ങോട്ട് ഏശുന്നില്ല എന്നായപ്പോൾ മാറൂമി പത്രം വച്ച് കളി തുടങ്ങി. കമ്മി സ്ഥിരം നമ്പർ അവിഹിതം ഓ യാ സ്റ്റിക്കർ വച്ച് ട്രൈ ചെയ്തത് അടപടലം തേഞ്ഞു. പിന്നീട് പതിവ് പോലെ സംഘിപ്പട്ടം തലയിൽ കേറ്റി നോക്കി. ഒന്നും അങ്ങട് ശരിയാവണില്ല്യ എന്നായപ്പോൾ ആഴക്കടൽ പങ്കായം എടുത്ത് വീശി നോക്കി. ഒരിറ്റ് മേഴ്‌സി ഇല്ലാതെ ബ്രോ സ്വാമി അതെല്ലാം പൊളിച്ചു കയ്യിൽ കൊടുത്തു. ഒടുക്കം കൂട്ടത്തിൽ ഉള്ള ഒന്നിനെ ഇറക്കി അസ്സൽ തറ വേല തുടങ്ങി. അന്നേരം അദ്ദേഹം അസ്സലായിട്ട് ഫേസ് ബുക്കിലൂടെ പ്രതികരിച്ചു. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപിണ്ടിയല്ല തനിക്ക് ഉള്ളതെന്ന് പൊതുസമൂഹത്തിന് മുന്നിൽ കാണിച്ചതിന് കിട്ടിയ ആ സസ്പെൻഷൻ സത്യത്തിൽ അത് ബ്രോ സ്വാമിക്ക് കിട്ടിയ ബോണസ്സ് തന്നെ ആണ്. ആ ഒഴിവ് വേള പുള്ളിക്കാരൻ അങ്ങട് ആസ്വദിച്ച് ഇരുന്നിട്ട് ഒരു കിടുക്കാച്ചി പുസ്തകം അങ്ങട് എഴുതി. എന്നിട്ടോ ഒരു കലക്കൻ പേരും ഇട്ടു-സിസ്റ്റം ഔട്ട് കംപ്ലീറ്റ്. അത് വായനക്കാർ രണ്ട് കയ്യും neetti അങ്ങട് സ്വീകരിക്കുകയും ചെയ്തു.
ഓണം കിറ്റ് വഴി കിട്ടിയ IAS അല്ലാത്തോണ്ട് ഇവിടുത്തെ തമ്പ്രാൻ ആൻഡ് കോ തിരുട്ട് കമ്പനി വക ഉമ്മാക്കി ഒന്നും ആ ടെറിട്ടറിയിൽ ചെലവാകില്ല. കളകൾ എടുത്ത് ആസനത്തിൽ വച്ച് ആഹാ തണൽ എന്ന് ശീലിച്ച് നടക്കാത്ത, സ്വന്തം ടെറിട്ടറിയിൽ കളകൾ കണ്ടാൽ അത് വേരോടെ പറിച്ചെടുത്ത് വെടിപ്പാക്കുന്ന നല്ല കിടുക്കാച്ചി യൂത്ത് കർഷകൻ ആണ് അദ്ദേഹം. നട്ടെല്ല് പണയം വയ്ക്കാത്ത, ജനഹിതം മാത്രം ലക്ഷ്യം വയ്ക്കുന്ന ബ്യൂറോക്രാറ്റുകൾക്ക് വംശനാശം നേരിടുന്ന ഇക്കാലത്ത് ഇങ്ങനെ ഒരാൾ തല ഉയർത്തി നില്ക്കുന്നു എന്നത് പൊതുസമൂഹത്തിന് നല്കുന്ന ആശ്വാസം വളരെ വലുതാണ്. വല്ലാത്തൊരു ഇൻസ്പിറേഷൻ ആണ് ഈ മനുഷ്യൻ. അടിമ പണി ചെയ്യുമ്പോൾ പിൻവാതിൽ വഴി കിട്ടുന്ന പിച്ചടി ഡാക്കിട്ടറേറ്റ് പോലെയോ, സിവിൽ സർവ്വീസ് എന്നതിന്റെ അന്തസത്ത കളഞ്ഞ് കുളിച്ച് തമ്പ്രാൻറെ റാൻ മൂളികളായി മാറിയ ബ്യൂറോക്രാറ്റ് തൊമ്മികളെയോ പോലെയോ അല്ല അദ്ദേഹവും അദ്ദേഹത്തിന്റെ IAS ഉം. ആ പദവിയുടെ മാന്യത കാത്ത് സൂക്ഷിക്കുന്ന മനുഷ്യരോട് എന്നും നിറഞ്ഞ ആദരവും സ്നേഹവുമാണ്. അന്നും ഇന്നും എപ്പോഴും ഈ ഹീറോ ബ്രോ സ്വാമിക്ക് പ്രശാന്ത് N ഒപ്പം . ഇപ്പോൾ നീട്ടി കിട്ടിയ ആ ആറു മാസം കാലാവധിയും അങ്ങേര് fruitful ആക്കും. എങ്ങനെയെന്നല്ലേ- അടുത്തൊരു കിടുക്കാച്ചി പുസ്തകവുമായിട്ട് ടിയാൻ വരും. നിങ്ങൾ പൊളിക്ക് ബ്രോ സ്വാമി”
മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയത് ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11 നാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു
രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്‌പെന്‍ഡ് ചെയ്തത് കേരളത്തിന്റെ സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യവുമായിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സര്‍ക്കാര്‍ പ്രശാന്തിന്റേത് ആദ്യം നാല് മാസത്തേക്ക് കൂടി നീട്ടി. പിന്നീട് പല ഘട്ടങ്ങളിലായുള്ള നീട്ടലാണ് ഒരു വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. അതിനിടെ, എന്‍ പ്രശാന്തിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്റിംഗ് ഓഫീസര്‍.
















