മണ്ണാർകാട് യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പഞ്ചായത്തംഗത്തിന് എതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശന് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മണ്ണാർക്കാട് വ്യാപാരി വ്യവസായിയും ഏകോപന സമിതി ജീവനക്കാരനുമായ ഭീമനാട് ഓട്ടുകവളത്തിൽ ഹരിദാസനെയാണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മണ്ണാർകാട്ടെ ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്.തുടർന്ന് പ്രകോപിതനായ സതീഷ് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതിന് ശേഷം റോഡരികിലെ ബാരിക്കേഡിലേക്ക് ചേർത്ത് പിടിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
















