സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കോട്ടയത്ത് കുറവിലങ്ങാട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാർ രാജിവെച്ചു.
ഏകപക്ഷീയമായ കോർ കമ്മിറ്റി രൂപീകരണത്തിലും, സ്ഥാനാർത്ഥിയെ പ്രഖ്യാപനത്തിലും പ്രതിഷേധിച്ചാണ് രാജി.
തനിക്ക് ഇതുമായി ബന്ധപ്പെട്ട് അവഹേളനങ്ങളും അവഗണനയും നേരിടേണ്ടി വന്നതായും മണ്ഡലം പ്രസിഡന്റ് ബിജു മൂലംങ്കുഴ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് നൽകിയ രാജിക്കത്തിൽ പറയുന്നു.
















