താനെയിലെ കല്യാൺ വെസ്റ്റിൽ ആറാം ക്ലാസുകാരി ഫ്ലാറ്റിന്റെ 19 ാം നിലയിൽ നിന്ന് ചാടി മരിച്ചു. 14 വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. 19 ാം നിലയിലെ സ്വന്തം ഫ്ലാറ്റിന്റെ ജനാലയിൽ നിന്നു ചാടിയ പെൺകുട്ടി പാർക്കിങ് സ്ഥലത്താണ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഖഡക്പഡ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പഠനത്തിൽ മികവു പുലർത്താനാകുന്നില്ലെന്നും മാർക്ക് കുറവാണെന്നുമുള്ള വിഷമം മൂലം കുട്ടി സമ്മർദത്തിലായിരുന്നെന്ന് ഒരു ബന്ധു മാധ്യമങ്ങളോടു പറഞ്ഞു. അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരിക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്.
നിരന്തരം ശ്രമിച്ചിട്ടും പഠനത്തിൽ മികവു കാട്ടാനാവുന്നില്ലെന്ന നിരാശയിലായിരുന്നു കുട്ടിയെന്ന് പൊലീസ് പറഞ്ഞു. ദീപാവലിക്കു മുൻപ് നടത്തിയ പരീക്ഷയിൽ മാർക്ക് കുറവായിരുന്നു. അതു മെച്ചപ്പെടുത്തണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടതും കുട്ടിയെ സമ്മർദത്തിലാക്കിയെന്നാണ് സൂചന.
















