ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നിന്നും
കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ കേരള കോൺഗ്രസ് എം ൽ ചേർന്നു. യൂത്ത് കോൺഗ്രസ് നേതാവ് ജിം അലക്സ് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ കേരള കോൺഗ്രസ് എം ൽ ചേർന്നു.
അതിരമ്പുഴയിൽ നിന്നും ജിം അലക്സിന് ഒപ്പം
ജെ.ജയിംസ് തുരുത്തുമാലിൽ, ബാബു ഫിലിപ്പ് എന്നിവരും നീണ്ടൂർ പഞ്ചായത്തിൽ നിന്നും
മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് കുട്ടി കോളംമ്പ്രയിൽ, ആശാ റെജി പുത്തൻ പറമ്പിൽ എന്നിവരുമാണ് കേരള കോൺഗ്രസ് എം ൽ എത്തിയത്.
പാർട്ടി ചെയർമാൻ ജോസ് കെ മാണി പുതിയതായി എത്തിയവർക്ക് അംഗത്വം നൽകി സ്വീകരിച്ചു.
ജിം അലക്സ് അതിരംപുഴ ജില്ലാ പഞ്ചായത്തിലും ആശാ റെജി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നീണ്ടൂർ ഡിവിഷനിൽ നിന്നും കേരള കോൺഗ്രസ് (എം)നെ പ്രതിനിധീകരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥികളാകും.
പാർലമെൻ്റ് തെരഞ്ഞെടുപ്പിനു ശേഷം അതിരംപുഴയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തിരുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിലും ഏറ്റുമാനൂരിൽ നിന്നും പാലായിൽ നിന്നും നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ ചേർന്നിരുന്നു.
കേരള കോൺഗ്രസ് എം ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ജോസ് ഇടവഴിക്കൽ, ജില്ലാ സെക്രട്ടറി ബൈജു മാതിരമ്പുഴ, തങ്കച്ചൻ പൊൻമാങ്കൽ, തോമസ് കോട്ടൂർ,എൻ.എ മാത്യു, മനോജ് മണ്ണുമാലിയിൽ, വി. സി മത്തായി വട്ടുകുളത്തിൽ എന്നിവരും സന്നിഹിതരായിരുന്നു.
















