പുണെ മഹാരാഷ്ട്രയിൽ മുംബൈ-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പുണെ പോലീസ് .അപകടത്തില്‍ എട്ടുപേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ട്രക്കിന്റെ ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മുംബൈ-ബെംഗളൂരു ഹൈവേയില്‍ നാവാലെ പാലത്തിലായിരുന്നു അപകടം നടന്നത്. മുംബൈയിലേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ട്രക്കിന്റെ ബ്രേക്ക് തകരാറിലായി. ഇതേ തുടർന്ന് നിയന്ത്രണം തെറ്റി ഡ്രൈവർ മുന്നിലുണ്ടായിരുന്ന മറ്റൊരു കണ്ടയ്‌നറിൽ ഇടിച്ചു കയറുകയായിരുന്നു. ഈ ട്രക്കിലേക്ക് ഇടിക്കുന്നതിന് മുമ്പ് ട്രക്ക് ഒരു മിനി-ബസ് ഉള്‍പ്പെടെ ഏതാനും വാഹനങ്ങളില്‍ ഇടിച്ചിരുന്നു. ട്രാക്കുകൾ തമ്മിൽ കൂട്ടി ഇടിക്കുകയും ഈ ട്രക്കുകള്‍ക്കിടയില്‍ ഒരു കാർ കുടുങ്ങുകയും ചെയ്തു. കാർ ഇടയിൽ ഇരുന്ന് ഞെരിഞ്ഞമരുകയും കാറിന് തീ പിടിക്കുകയും ചെയ്തു. ഈ രണ്ട് ട്രക്കുകള്‍ക്കിടയില്‍പെട്ട് കാര്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സാംഭാജി കദം പറഞ്ഞു.
കാറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു കൂടാതെ ട്രക്കിലെ ഡ്രൈവർ പിന്നെ ക്ലീനറും മരിച്ചു. പുണെ ജില്ലയിലെ തീര്‍ത്ഥാടന കേന്ദ്രമായ നാരായണ്‍പുരില്‍നിന്ന് മടങ്ങുകയായിരുന്നു കുടുംബം ആണ് കാറിൽ ഉണ്ടായിരുന്നവർ. രാജസ്ഥാന്‍ സ്വദേശികളായ ട്രക്ക് ഡ്രൈവര്‍ റുസ്തം ഖാന്‍ (35), ക്ലീനര്‍ മുഷ്താഖ് ഖാന്‍ (31) എന്നിവരാണ് മറ്റ് രണ്ട് പേർ.
‘മരിച്ച ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ട്രക്കിന്റെ ഉടമയ്ക്കുമെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും മോട്ടോര്‍ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്. ട്രക്ക് ഉടമ താഹിര്‍ ഖാന്‍ (45) കേസ് എടുത്തത്. മരിച്ച എട്ടാമത്തെയാള്‍ സത്താറ ജില്ലക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാറിലെ സിഎന്‍ജി കിറ്റ് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
















