കൊച്ചിയിൽ നിന്ന് കാമുകന്റെ സ്കൂട്ടറും മൊബൈൽ ഫോണും അടിച്ചു മാറ്റിയ കേസിൽ കാമുകിയും ആൺസുഹൃത്തും പിടിയിൽ. പാലക്കാട് നിന്നാണ് പ്രതിയായ യുവതിയെയും ആൺസുഹൃത്തിനെയും കളമശ്ശേരി പോലീസ് പിടികൂടിയത്. എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരന്റെ സ്കൂട്ടർ ആണ് കാമുകി അടിച്ചു മാറ്റിയത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം.
വാട്സാപ്പിൽ തെറ്റിവന്ന ഒരു മെസ്സേജിലൂടെയാണ് യുവതിയും 24 കാരനും പരിചയപ്പെടുന്നത്. നീണ്ട ഒരു മാസത്തെ ചാറ്റിങ്ങിനൊടുവിൽ ഇരുവരും പ്രണയത്തിലാകുന്നത്. പരസ്പരം ഫോട്ടോ പോലും കൈ മാറാതെയാണ് പ്രണയിച്ചത്.അവസാനം ഒരു മാസത്തിന് ശേഷം കൊച്ചിയിലെ ഒരു പ്രമുഖ മാളിൽ കാണാൻ ഇരുവരും തീരുമാനിക്കുകയും ഇതേ തുടർന്ന് രണ്ടുപേരും കാണുകയും ആയിരുന്നു.
മാളിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച സ്‌കൂട്ടർ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപം വയ്ക്കണമെന്ന യുവതിയുടെ നിർബന്ധത്തിന് വഴങ്ങിയ ശേഷമാണ് യുവതി നേരിൽകാണാൻ തയ്യാറായത്. ഇരുവരും ഫോട്ടോ പോലും പരസ്പരം കൈമാറാതെ ആയിരുന്നു പ്രണയിച്ചത്. നേരിൽ കണ്ടപ്പോ യുവതിയ്ക്ക് തന്നെക്കാൾ പ്രായം ഉണ്ടന്ന് മനസിലായത്. എന്നാൽ യുവതി തനിക്കും 24 വയസ്സാണെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. അതിന് ശേഷം മാളിലെ ഫുഡ്കോർട്ടിൽ കൊണ്ടുപോയി യുവാവിൻറെ ചെലവിൽ ഇരുവരും ബിരിയാണിയും ജ്യുസും കഴിച്ചു. ആഹാരം കഴിച്ചു കൈ കഴുകാനായി പോയ സമയത്താണ് യുവതി കടന്ന് കളഞ്ഞത്.
കൈകഴുകി തിരികെ എത്തിയപ്പോൾ യുവതിയെ കാണാതായപ്പോൾ കാമുകന് പന്തികേട് മണത്തു. അങ്ങനെ മാൾ മുഴുവൻ യുവതിയെ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. അവസാനം സ്കൂട്ടർ പോയി നോക്കിയപ്പോൾ അതും കാണാനില്ലായിരുന്നു .ഒടുവിൽ ചതി തിരിച്ചറിഞ്ഞ യുവാവ് ബസിൽ കയറി വീട്ടിലെത്തി. പിറ്റേന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ബസിലെ ജോലിക്കാരനായ യുവാവ് ഇഎംഎക്കാണ് മൂന്ന് മാസം മുൻപ് സ്കൂട്ടർ വാങ്ങിയത്.
കളമശേരി പോലീസ് കേസ് എടുത്ത് അടുത്തുള്ള സി.സി.ടി.വി പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും ആൺസുഹൃത്തിനെയും പിടികൂടിയത്.
















