കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനു സമീപം ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് കോടഞ്ചേരി വേളമ്കോട് കിഴക്കേടത്ത് വീട്ടിൽ വീണ കുര്യൻ (49) ആണ് മരിച്ചത്. വടകരയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ക്ലിനിക്കൽ ഇൻസ്ട്രക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു അവർ.
ഇന്നു രാവിലെയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാവാം അപകടമെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം തുടരുന്നു.
















