മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പോലും പേടിയോടെ ഉച്ചരിച്ച പേരാണ് ഉമർ ഖാലീദ്. ആരാണ് ഉമർ ഖാലീദ് എന്നറിയാമോ ? 1987 ആഗസ്റ്റ് 11 ന് ന്യൂഡൽഹിയിലെ ജാമിയ നഗറിൽ സയ്യിദ് കാസിം റസൂൽ ഇല്യാസിൻ്റെ മകനായി ജനനം. ഭാര്യ ബാനോ ജോൽസ്യന ലാഹരി. ജെ.എൻ.യു ഗവേഷണ വിദ്യാർത്ഥി. ‘ബുർഹാൻ വാണി’ എന്ന കൊടും ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചപ്പോൾ ഡൽഹിയിൽ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത് ഉമർ ഖാലീദ് ആയിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ചാന്ദ് ബാഗ് കലാപത്തിന് നേതൃത്വം നൽകിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ആയിരുന്നു ഇയാൾ. ഉമർ ഖാലീദിനെ കുറിച്ച് അർക്കസ് മീഡിയാസ് പോസ്റ്റ് ചെയ്ത കുറിപ്പ് കാണാം.
കേരള മാധ്യമങ്ങൾ എല്ലാം തന്നെ ഉമർ ഖാലിദിനെ കുറിച്ച് അയാൾക്ക് നേരിട്ട മനുഷ്യാവകാശ ധ്വംസനത്തെ കുറിച്ച് വാ തോരാതെ പറഞ്ഞ് കരയുന്നു. സുപ്രീം കോടതിയിൽ ഓരോ സിറ്റിംഗിനും ഒരു കോടി രൂപ വച്ച് ഈടാക്കുന്ന കപിൽ സിബൽ, അഭിഷേക് സിംഗ്വി എന്നിവർ 7 പ്രാവശ്യം സുപ്രീം കോടതിയിൽ ഉമർ ഖാലിദിന് ജാമ്യ ഹർജി നല്കിയിട്ട് പിൻവലിക്കുന്നു. ദാ ഇപ്പോൾ സുപ്രീം കോടതിയിൽ ജാമ്യഹർജിയിൽ വാദം നടക്കുന്നു.
മല്ലു മീഡിയ, വികാരഭരിതമായി, JNU വിദ്യാർത്ഥിയെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിട്ടിരിക്കുന്നു എന്ന് പറഞ്ഞ് അമിത ആവേശം കൊള്ളുന്നു. സത്യം എന്താണ് എന്ന് ആരും പറയുന്നില്ല. ഏഷ്യാനെറ്റോ ജനം TV യോ മാതൃഭൂമി, മനോരമ ചാനലുകൾ ആരും തന്നെ എന്താണ് കാര്യമെന്നും മിണ്ടുന്നില്ല. ഉമർ ഖാലിദിന് ജാമ്യവും ഇതുവരെ ഇല്ല.. അപ്പോഴാണ് ഇതൊന്ന് അന്വേഷിക്കണം എന്ന് തോന്നിയത്..
നിങ്ങൾ ഞെട്ടാൻ പോകുന്ന സംഭവങ്ങളാണ് ഇനി പറയാൻ പോകുന്നത്.
ഉമർ ഖാലീദ്…???
ന്യൂഡൽഹിയിലെ ജാമിയ നഗറിൽ സയ്യിദ് കാസിം റസൂൽ ഇല്യാസിൻ്റെ മകനായി 1987 ആഗസ്റ്റ് 11 ന് ജനനം. ഭാര്യ ബാനോ ജോൽസ്യന ലാഹരിയും (സ്വാഭാവികം. കാഫിറായ ഭാര്യയെ കൂടി സ്വർഗ്ഗം കാണിച്ചു കൊടുത്തില്ലേ) ജെ.എൻ.യു ഗവേഷണ വിദ്യാർത്ഥി. (ഡമോക്രാറ്റിക്ക് സ്റ്റുഡൻസ് യൂണിയൻ നേതാവാണ് ). ഇതൊക്കെ നിങ്ങൾ പേപ്പറിൽ ഇയാളെ കുറിച്ച് വായിച്ചു കാണും. എന്നാൽ അതൊന്നുമല്ല.
1. കനയ്യകുമാർ JNU -ൽ “ആസാദി” മുദ്രാവാക്യം വിളിച്ചത് ഓർമ്മയുണ്ടോ? എന്നാലേ അത് ഈ ഉമർ ഖാലിദ് വിളിച്ച് കൊടുത്തതാണ്. (എന്താണ് കാര്യമെന്ന് അവസാനം പറയാം ) ഇവൻ ഇവൻ്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിന് വേണ്ടി ക്ഷണിച്ചിട്ടാണ് യൂണിയൻ ലീഡറായ കനയ്യ കുമാർ അവിടെ വന്നതും ആസാദി മുദ്രാവാക്യം ഏറ്റ് വിളിക്കുന്നതും. പാർലമെൻ്റ് ആക്രമണത്തിൻ്റെ സൂത്രധാരകൻ അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി 9 ന് തീഹാർ ജയിലിൽ പാർലമെൻ്റ് ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റം തെളിഞ്ഞതു കൊണ്ട് തൂക്കി കൊന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം JNU യിലെ CPIML (മാവോയിസ്റ്റ് ) പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ DSU 2016 മാർച്ച് 3 അഫ്സൽ ഗുരു അനുസ്മരണം സംഘടിപ്പിക്കുന്നു.
“ഭാരത്, തേരാ ടുക്ക ഡാ കർഹേംഗേ .. ഇൻഷാ അള്ളാ” എന്ന് DSU എന്ന ‘കമ്യൂണിറ്റ് മാവോയിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടന’ വിളിക്കുന്നു. പിന്നെ “കേരൾ മാംഗേ ആസാദി, കാശ്മീ ർ മാഗേ ആസാദി”, എന്നും വിളിക്കുന്നു… അവിടെയാണ് ഏറ്റവും വലിയ ചതി ഈ ജിഹാദികൾ ഒളിപ്പിച്ച് വച്ചത്.. എന്താണ് എന്നോ? ഉമർ ഖാലിദിൻ്റെ ബാപ്പയുടെ പേര് എന്താണ്? സയ്യിദ് കാസിം റസൂൽ ഇല്യാസി. SQR ഇല്യാസി. ഈ പേര് കേട്ടിട്ടുണ്ടോ? കേരളത്തിലെ കോൺഗ്രസ്സുകാർ പാർലമെൻ്റിലും നിലമ്പൂരിലും രാത്രി സഖ്യമുണ്ടാക്കാൻ പാത്തും പതുങ്ങിയും പോയ പാർട്ടി ഏതാണ്? മുസ്ളിം ലീഗ് പരസ്യമായി സഹായിക്കണം എന്ന് ആവശ്യപ്പെട്ട പാർട്ടി ഏതാണ്? മീഡിയ വൺ ചാനലിൻ്റെ കർട്ടന് പിന്നിൽ ചരട് വലികുന്ന സംഘടന ഏതാണ്? പറയാം. “ജാമാ അത്തെ ഇസ്ളാമി”. ഇവരുടെ രാഷ്ട്രീയ സംഘടന?? ‘വെൽഫയർ പാർട്ടി…’!ഇതുവരെ ആർക്കും സംശയം ഒന്നും തന്നെ ഇല്ലല്ലോ… ഈ വെൽഫർ പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡൻ്റ് ആരാണ്? SQR ഇല്യാസി.
അതായത് ഉമർ ഖാലിദിൻ്റെ ബാപ്പ കണ്ടോ അവൻ എത്ര സമർത്ഥമായി വിപ്ലവ കമ്മ്യൂണിസ്റ്റ് സിപിഎം (എം എൽ) എന്ന സംഘടനയെ അവൻ്റെ മതത്തിന് വേണ്ടി, ഇന്ത്യയെ വെട്ടിമുറിക്കാൻ( തുക്കടാ.. തുക്കടാ..) ഉപയോഗിച്ചു എന്ന് നോക്കിയേ. അതിൽ പെട്ട് പോയത് ആരാണ്? മറ്റ് ഇടത് പുരോഗമനക്കാർ എന്ന് നടിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഇത് കഴിഞ്ഞതിന് ശേഷം പത്ത് ദിവസം ഇവൻ ഒളിവിലായിരുന്നു. പിന്നീട് ഡൽഹി പോലീസിന് കീഴടങ്ങി. ഇത് ഒരു തുടക്കം മാത്രമായിരുന്നു.’ബുർഹാൻ വാണി’ എന്ന കൊടും ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചപ്പോൾ ഡൽഹിയിൽ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത് ഇവനായിരുന്നു.
ബുർഹാൻ വാണിയെ കാശ്മീരിലെ ഇന്ത്യൻ സൈന്യം ‘എൻകൗണ്ടർ’ ചെയ്തതിന് ശേഷം ഇയാൾ നടത്തിയ പ്രക്ഷോഭങ്ങൾ / മത മൗലികവാദം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞില്ല എങ്കിലും ഇടത് നേതാക്കൾ തിരിച്ചറിഞ്ഞു.. എന്നാൽ ഈ തീവ്ര ഇസ്ളാമിസ്റ്റുകൾക്ക് പിന്നീട് വെള്ളവും വളവും നല്കിയത് കോൺഗ്രസ്സ് ആയിരുന്നു. അവരും ‘വെൽഫെയർ പാർട്ടിയുമായുള്ള’അന്തർധാരയായിരുന്നു. CAA / NRC പ്രക്ഷോഭത്തിലൂടെ നാം കണ്ടത് മോദി ഗവൺമെൻ്റിനെതിരെയുള്ള ഒരു ജൻസി പ്രക്ഷോഭം + ഷഫീൻ ബാഗ് പ്രക്ഷോഭം ( വെൽഫെയർ പാർട്ടിയുടെ പ്രക്ഷോഭ പരാജയത്തിന് ശേഷം കോൺഗ്രസ്സ് കൊണ്ടുവന്ന വേറൊരു ഉമ്മാക്കി ). ജമ്മുകാശ്മീരിൽ 4 എയർ ഫോഴ്സ് ഉദ്യോഗസ്ഥരെ പട്ടാപകൽ വെടിവച്ച് കൊന്ന കൊടും ഭീകരനായ, യാസിൻ മാലിക്ക് 2019 ഫെബ്രുവരിയിൽ തീഹാർ ജയിലായതിന് ശേഷം നയിക്കാൻ വേറൊരു Role Model…
വീണ്ടും ഉമർ ഖാലിദിലേയ്ക്ക്.
2020 ഫെബ്രുവരി 24 – 25 അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നു. ലോകത്തിലെ സകലമാന മാധ്യമങ്ങളും ഇന്ത്യയിലേയ്ക്ക്.. നല്ല സമയം… പാകിസ്ഥാനികൾക്കും രോഹിങ്ക്യൻ + ബംഗ്ലാദേശ്കാർക്കും പൗരത്വം കൊടുക്കണം എന്ന് ആവശ്യപ്പെട്ട് മോദി സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി ക്കെതിരെ ഡൽഹി ജുമാ മസ്ജിദ്, ഷഹീൻബാഗ് എന്നിവിടങ്ങളിൽ സമരം ആരംഭിച്ചു.
കലാപത്തിൽ ഇതുവരെ 53 പേർ കൊല്ലപ്പെടുകയും, 200 ൽ അധികം ജനങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തു…
ഈ കലാപത്തിൽ ഉമർ ഖാലിദിൻ്റെ റോൾ എന്തായിരുന്നു എന്നല്ലേ?
1. വടക്കുകിഴക്കൻ ഡൽഹിയിലെ ചാന്ദ് ബാഗ് കലാപത്തിന് നേതൃത്വം നൽകിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ആയിരുന്നു ഇയാൾ.
2. സ്ത്രീകളോട് ബുർഖ ധരിക്കാനും മുളകുപൊടി, മൂർച്ചയുള്ള വസ്തുക്കൾ, കല്ലുകൾ എന്നിവ കൊണ്ടുപോകാനും കൂടാതെ വിധാൻ സൗധ മെട്രോ സ്റ്റേഷന്റെ പ്രവേശന കവാടം തടഞ്ഞ് പോലീസിനെ ആക്രമിക്കാൻ നിർദ്ദേശം നൽകി.
3. ആ ആക്രമണത്തിൽ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെടുകയും എസിപി സന്ദീപ് ലാംബയ്ക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. സന്ദീപ് ലാംബ മൂന്ന് മാസം കോമയിലായിരുന്നു. ശേഷമാണ് സംസാരിച്ച് തുടങ്ങിയത്.
4. പുരുഷൻമാരും ബുർഖ (കേരളക്കാർ പവിത്രമായി കാണുന്ന വസ്ത്രം) ധരിച്ച് പോലീസിനേയും സിവിലിയൻസിനേയും ആക്രമിച്ചു. ഡൽഹി സ്‌പെഷ്യൽ സെൽ ബുർഖ ധരിച്ച എല്ലാ പുരുഷന്മാരെ യും സ്ത്രീകളെയും അറസ്റ്റ് ചെയ്തു. അവരിൽ 12 പേർ ഇപ്പോഴും ജയിലിലാണ്.
5. ഐബി ഓഫീസർ അങ്കിത് ശർമ്മയെ കൊല്ലാനായി സീലംപൂരിൽ താഹിർ ഹു സൈൻ, മീരാൻ ഹൈദർ, സർജീൽ ഇമാം എന്നിവരുമായി ഉമർ ഖാലീദ് രഹസ്യ കൂടിക്കാഴ്ച നടത്തി. ഉത്തരാഖണ്ഡ് കാരനായ തൊഴിലാളി ദിൽബാർ നേഗിയെ 7 കഷണങ്ങളായി വെട്ടിമുറിച്ച സ്ഥലത്ത് ഉമർ ഖാലിദിൻ്റെ മൊബെയിൽ സിഗ്നൽ തെളിവായി കിട്ടിയിട്ടുണ്ട്.
6. കലാപം തുടരുമ്പോൾ ഉമർ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത് സമസ്തി പൂരിലേക്ക് ഓടിപ്പോയി. ഇയാൾ കീഴടങ്ങി സഹകരിക്കാൻ തയ്യാറാണെന്നത് വ്യാജ വാർത്തയായിരുന്നു. ഡൽഹി സ്പെഷ്യൽ സെല്ലും ബിഹാർ എസ്ടി എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഉമറിൻ്റെ വാസസ്ഥലം കണ്ടെത്തുന്നതു വരെ 6 മാസം ഒളിവിൽ കഴിഞ്ഞു.
ഉമർ ഖാലീദിനെതിരെ മതിയായ തെളിവുകളുണ്ട്, അതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും പ്രീമിയർ, വിലയേറിയ അഭിഭാഷ കരായ കപിൽ സിബ്ബാൽ, മനു സിംഗവി എന്നിവർ ശ്രമിച്ചിട്ട് പോലും സുപ്രീം കോടതിക്ക് പോലും ജാമ്യം നൽകാൻ കഴിയാതിരുന്നത്. ഡൽഹി കലാപത്തിനിടെ ആകെ 2108 പേരെ അറസ്റ്റ് ചെയ്തു, അതിൽ 1400 പേർ മുസ്ലീങ്ങളും 700 പേർ ഹിന്ദുക്കളുമാണ്. അവരിൽ 95% പേർക്കും ജാമ്യം ലഭിച്ചു. 108 കലാപകാരികൾ ഇപ്പോഴും ജയിലിലാണ്. ഇതുവരെ ഒരാളെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ പേര് വികാസ് യാദവ് എന്നാണ്. കലാപത്തിനിടയിൽ തൻ്റെ ഭാര്യയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കലാപകാരിയെ സ്വയരക്ഷയ്ക്കായി അബദ്ധത്തിൽ കൊലപ്പെടുത്തി.
എന്നാൽ അയാൾ 4 വർഷത്തിന് ശേഷം അദ്ദേഹം ജയിൽ മോചിതനായി. അവസാനമായി
‘വെൽഫെയർ പാർട്ടി’യുമായി ‘കോൺഗ്രസ്സിൻ്റെ ബന്ധം’ കേരളത്തിൽ തുടങ്ങിയതല്ല. അത് അങ്ങ് ഡൽഹി വരെ വ്യാപിച്ച് കിടക്കുന്നു.
ജമാ അത്തെ ഇസ്ളാമി… “മൗത്ത് പീസ്, മീഡിയ വൺ ” ‘വെൽഫെയർ പാർട്ടി ‘ സഹോദര പാർട്ടി PFI(നിരോധിച്ചു ) SDPI. അവർ സമസ്ത മേഖലകളിലും പിടി മുറുക്കിക്കഴിഞ്ഞു. മലയാള മാധ്യമങ്ങൾ ഇവരുടെ അമേദ്യം തിന്ന് വാ മൂടി കെട്ടി നടക്കുന്നു.
















