ഷാർജ: ഐപിസി യുഎഇ റീജൻ വാർഷിക കൺവൻഷൻ ഷാർജയിൽ ആരംഭിച്ചു. റീജൻ പ്രസിഡന്റ് ഡോ. വിൽസൺ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷണം നടത്തി.
ഡോ. സൈമൺ ചാക്കോ അധ്യക്ഷനായ സമ്മേളനം രണ്ട് ദിവസങ്ങളിലായി നടക്കുന്നു. വൈകിട്ട് 7.30 മുതൽ 10 വരെ നടക്കുന്ന പ്രധാന യോഗങ്ങൾക്കു പുറമെ, ഇന്നും നാളെയും രാവിലെ 10.30 മുതൽ 1 വരെ പ്രത്യേക സെഷനുകളും നടക്കും.
















