റിയാദ്: അൽ ഖോബാറിനെ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിനായി 7 ബില്യൺ ഡോളറിന്റെ വികസനകരാറുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകൾ, റിസോർട്ടുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടുന്ന നിരവധി ടൂറിസം പദ്ധതികളാണ് പുതിയ കരാറുകൾ ഉൾക്കൊള്ളുന്നത്.
റിയാദിൽ നടന്ന ടൂറിസ് 2025 ഫോറത്തിലാണ് കിഴക്കൻ പ്രവിശ്യാ ഗവർണർ പ്രിൻസ് സൗദ് ബിൻ നായിഫ് 7 ബില്യൺ റിയാലിലധികം വിലമതിക്കുന്ന വികസന കരാറുകളിൽ ഒപ്പുവെച്ചത്. അൽ ഖോബാർ പിയർ ഡെസ്റ്റിനേഷനെ രാജ്യത്തെ മുഖ്യ വിനോദസഞ്ചാര ഹബ് ആക്കുക എന്നതാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം.
അഷ്റാഖ് കമ്പനി, അജ്‌ദാൻ കമ്പനി, അൽ ജസീറ ക്യാപിറ്റൽ എന്നിവയുമായി ചേർന്ന് “അൽ ഖോബാർ പിയർ” പദ്ധതി ഫണ്ട് സജ്ജീകരിക്കുന്നതും പ്രഖ്യാപിച്ച പദ്ധതികളിൽ ഉൾപ്പെടുന്നു. 6.71 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ വിപുലമായ പദ്ധതിയിൽ 850 മീറ്റർ നീളമുള്ള മനോഹരമായ കടൽത്തീരുമുണ്ടാകും.
പദ്ധതികൾ പൂർത്തിയായാൽ അൽ ഖോബാർ പ്രദേശത്തെ അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിൽ ഉയർത്തി നിർത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.
















