മലയാളികളെ ഏറെ ചിരിപ്പിച്ച് കൈയടി നേടിയ പ്രിയതാരമാണ് ഹരീഷ് കണാരൻ.ഒരു കാലത്തു എല്ലാ സിനിമകളിലും അദ്ദേഹത്തിന്റെ സാനിത്യം നമ്മൾക്ക് കാണാൻ സാധിച്ചിരുന്നു. അഭിനയവും തമാശ പരാജ മറ്റുള്ളവരെ ചിരിപ്പിക്കാൻ ഉള്ള കഴിവും കാരണം ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു ഹരീഷ് കണാരൻ.
എന്നാൽ, ആ ചിരിക്ക് പിന്നിൽ, ഒരു കലാകാരൻ്റെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞ വേദനയുടെയും നിസ്സഹായതയുടെയും ഒരു വലിയ കഥയുണ്ടായിരുന്നു. തൻ്റെ കരിയറിൽ സംഭവിച്ച, ആർക്കും പങ്കുവെക്കാനാവാത്ത ഇരുണ്ട ഒരധ്യായമാണ് ഹരീഷ് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്.
പ്രശസ്തനായ ഒരു പ്രൊഡക്ഷൻ കൺട്രോളർ കാരണം നിരവധി സിനിമകളിലെ അവസരങ്ങൾ നഷ്ടമായെന്നും, ഇതാണ് താൻ പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷനായതായി തോന്നാൻ കാരണമെന്നും ഹരീഷ് വെളിപ്പെടുത്തി. തൻ്റെ ഡേറ്റുകളും കാര്യങ്ങളും നോക്കിയിരുന്ന ഈ പ്രൊഡക്ഷൻ കൺട്രോളർ മലയാള സിനിമയിൽ ഒരുകാലത്ത് ഒട്ടുമിക്ക സിനിമകളും കൈകാര്യം ചെയ്തിരുന്ന വലിയ വ്യക്തിയായിരുന്നു. ഈ വ്യക്തിക്ക് താൻ 20 ലക്ഷത്തോളം രൂപ കടമായി നൽകിയിരുന്നെന്നും, അതിൽ ആറ് ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നും ഹരീഷ് പറയുന്നു.
ബാക്കി പണം തിരികെ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. വീടുപണി നടക്കുന്ന സമയത്ത് പണം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെ താൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇതിൻ്റെ വൈരാഗ്യത്തിലാകണം പ്രൊഡക്ഷൻ കൺട്രോളർ ഇടപെട്ട് തനിക്ക് ഉറപ്പിച്ച നിരവധി സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കിയതെന്ന് ഹരീഷ് ആരോപിക്കുന്നു. ടൊവീനോ തോമസ് നായകനായ ‘അജയൻ്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ തനിക്ക് വേഷമുണ്ടായിരുന്നെന്നും അതും ഇദ്ദേഹത്തിൻ്റെ ഇടപെടൽ കാരണം നഷ്ടമായെന്നും അദ്ദേഹം വെളിപ്പെടുത്തി. പിന്നീട് ടൊവീനോ കണ്ടപ്പോൾ ‘ചേട്ടനെ കണ്ടില്ലല്ലോ’ എന്ന് ചോദിച്ചതായും ഹരീഷ് ഓർക്കുന്നു.
ഇത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടമായതാണ് താൻ പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായെന്ന് എല്ലാവർക്കും തോന്നാൻ കാരണമെന്നും ഹരീഷ് കണാരൻ വ്യക്തമാക്കി. ഹരീഷിൻ്റെ ഈ തുറന്നുപറച്ചിൽ വലിയ ചർച്ചയായിരിക്കുകയാണ്. “ഇത് ധർമജൻ ബോൾഗാട്ടിയെ ഒതുക്കിയ അതേ കൺട്രോളർ തന്നെയായിരിക്കും,” എന്നാണ് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്നത്.