ചെന്നൈയിൽ വ്യോമസേന പരിശീലന വിമാനം തകർന്ന് വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് താംബരത്തിന് സമീപം വിമാനം ചതുപ്പിൽ തകർന്നു വീണത്. സ്ഥിരം പരിശീലനത്തിനായി ഉപയോഗിക്കുന്ന പൈലറ്റസ് PC -7 വിമാനമാണ് തകർന്നത്.
അപകടം നടക്കുമ്പോൾ വിമാനത്തിൽ ഒരു പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാൾ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് വ്യോമസേന അറിയിക്കുന്നു. വിമാനം ചതുപ്പിലേക്ക് വീണതിനാൽ കൂടുതൽ അപകടം ഒഴിവായെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും വ്യോമസേന വ്യക്തമാകുന്നു.
STORY HIGHLIGHT: Air Force training plane crashes in Chennai; investigation announced
















