പ്രണവ് മോഹന്‍ലാല്‍ -രാഹുല്‍ സദാശിവന്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ‘ഡീയസ് ഈറേ’. പ്രേക്ഷകരെ ഭയപ്പെടുത്തിയ സിനിമ പുറത്തിറങ്ങി രണ്ടാഴ്ച കൊണ്ട് 75 കോടി ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ടു. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം 475-ലേറെ സ്‌ക്രീനുകളിലാണ് പ്രദര്‍ശനം തുടരുന്നത്.
ഒക്ടോബര്‍ 31-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
പ്രേക്ഷക- നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന് ശേഷം രാഹുല്‍ സംവിധാനംചെയ്ത ചിത്രമെന്ന പ്രത്യേകത ‘ഡീയസ് ഈറേ’യ്ക്കുണ്ട്. ക്രിസ്റ്റോ സേവ്യര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഷെഹ്നാദ് ജലാല്‍ ഐഎസ്‌സി ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
















