ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി അറസ്റ്റിൽ. ഡോ. ഷഹീനുമായി ബന്ധമുള്ള ഫറൂഖിനാണ് ഹാപ്പൂരിൽ നിന്ന് പിടികൂടിയത്. കേസുമായി ഇയാൾക്കുള്ള ബന്ധം എന്താണെന്ന് ഏജൻസികൾ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഭീകരർക്കൊപ്പം തുർക്കിയിൽ പോയ മറ്റൊരു ഡോക്ടറെ കൂടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കേസിൽ അറസ്റ്റിലായ ഡോക്ടർ ആദിലിന്‍റെ സഹോദരൻ മുസാഫിറിന്‍റെ നേതൃത്വത്തിലാണ് ഇവർ 2021ൽ തുർക്കിക്ക് പോയത്. ഭീകരർ സ്ഫോടകവസ്തു വാങ്ങിയ ഹരിയാനയിലെ നുഹുവിലും പരിശോധന നടന്നു. ചില വ്യാപാരികളെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റിഡിയിലെടുത്തു. അൽ ഫലാഹ് സർവകലാശാലയിൽ നിന്ന് നാല് പേരെ കൂടി ചോദ്യം ചെയ്യാനായി ഏജൻസികൾ കൊണ്ടുപോയി.
ഇതിനിടെ ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയ ഭീകരൻ ഉമർ നബിക്കെതിരെ കടുത്ത നടപടിയാണ് ഇന്ന് ഉണ്ടായത്. ഉമറിന്‍റെ പുൽവാമയിലെ വീട് സുരക്ഷസേന പുലർച്ചെ ഐഇഡി ഉപയോഗിച്ച് പൂർണ്ണമായി തകർത്തു. ഇതിനിടെ നാക്ക് (എൻഎഎസി) കൗൺസിൽ യൂണിവേഴ്സിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എ ഗ്രേഡ് സർട്ടിഫിക്കേഷനും അസാധുവാക്കി. സർവകലാശാലയിൽ ദേശാവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടും തടയാൻ കഴിയാതിരുന്നത് ഗുരുതര വീഴ്ച്ച എന്ന് കൗൺസിൽ വിലയിരുത്തുന്നത്.
















