ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും ഉയർന്ന ബഹുമതിയായ ദാദാസാഹേബ് ഫൽകെ അവാർഡ് ലഭിച്ച മോഹൻലാലിനെ പൊന്നടയണിയിച്ച് ലാലുവിന്റെ സ്വന്തം ഇച്ചാക്ക. മലയാള സിനിമയിലെ മഹാരഥന്മാർ ഒറ്റ ഫ്രെമിൽ വന്ന് സോഷ്യൽ മീഡിയ കത്തിച്ചിരിക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.നടൻ കുഞ്ചാക്കോ ബോബനും മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹരികൃഷ്ണൻസ് എന്ന സിനിമയിലെ പാട്ടാണ് വിഡിയോയിൽ ഇട്ടിരിക്കുന്നത്. ഏറെ കാലത്തിനു ശേഷമാണ് മോലാലിനെയും മമ്മൂട്ടിയെയും ആരാധകർ ഒന്നിച്ച് കാണുന്നത്.
കൊച്ചിയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ’’ന്റെ സെറ്റിൽ വച്ചായിരുന്നു അവിസ്മരണീയ മുഹൂർത്തം. ഫാൽക്കെ അവാർഡ് നേടിയതിനുശേഷം മോഹൻലാൽ ആദ്യമായാണ് മമ്മൂട്ടിയെ നേരിൽകാണുന്നത്. ശനിയാഴ്ച കൊച്ചിയിൽ ‘പാട്രിയറ്റി’ന്റെ അവസാന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്ത ദിവസം തന്നെ അദ്ദേഹത്തിന് മമ്മൂട്ടിയുടെ അഭിനന്ദനമെത്തുകയും ചെയ്തു.
സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ,സി.ആർ.സലിം, ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബൻ,രമേഷ് പിഷാരടി,എസ്.എൻ.സ്വാമി,കന്നഡ നടൻ പ്രതീഷ് ബലവാടി, ക്യാമറാമാൻ മാനുഷ് നന്ദൻ തുടങ്ങിയവർ മമ്മൂട്ടി-മോഹൻലാൽ അഭിനന്ദനസംഗമത്തിന് സാക്ഷികളായി.
















