കോഴിക്കോട് മെഡിക്കൽ കോളജിൽ വൻ പ്രതിസന്ധി; ബ്ലഡ് ബാങ്ക് കോൾഡ് റൂമുകളുടെ കോപ്പർ വയറുകൾ മോഷണം പോയി

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി.ട്രാൻഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ കോപ്പർ വയറുകൾ മോഷണം പോയി. ബ്ലഡ് ബാങ്കിലെ രക്തം സൂക്ഷിക്കുന്ന യൂണിറ്റിൻ്റെ കോപ്പർ വയറുകളാണ് മോഷണം പോയത്.നിലവിൽ രക്തം സൂക്ഷിക്കാൻ സംവിധാനം ഇല്ലാത്തത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മലബാറിലെ തന്നെ ഏറ്റവും തിരക്കുള്ള മെഡിക്കൽ കോളജിലാണ് കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ കോപ്പർ വയറുകൾ മോഷണം പോയിരിക്കുന്നത്.നാലുമീറ്റർ വീതമുള്ള കോപ്പർ പൈപ്പുകൾ പൂർണമായി മുറിച്ചെടുത്തിട്ടുണ്ട്. കോപ്പർപൈപ്പുകൾ മുറിച്ചെടുത്തതോടെ കംപ്രസർ യൂണിറ്റിൽ വെള്ളംകയറി കോൾഡ് റൂമും സംവിധാനം പൂർണമായി പ്രവർത്തനരഹിതമായി.നിലവിൽ രക്തം സൂക്ഷിക്കാൻ പകരം സംവിധാനം ഇല്ല, രക്തം സൂക്ഷിക്കാൻ ശീതികരിച്ച സംവിധാനം വേണമെന്നിരിക്കെ

മറ്റ് വകുപ്പുകളുടെ ഫ്രഡ്ജുകളിലാണ് നിലവിൽ രക്തം സൂക്ഷിക്കുന്നത്. കഴിഞ്ഞ ഞായാറാഴ്ച നടന്ന സംഭവം പുറം ലോകം അറിയുന്നത് തന്നെ വളരെ വൈകിയാണ്.മോഷണക്കേസിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights : Copper wires of the blood bank cold rooms were stolen at Kozhikode Medical College