നടൻ രവീന്ദ്രനെ ചലച്ചിത്ര അക്കാദമി ചെയർമാനാക്കുന്ന തീരുമാനത്തിൽ സംഘടനയ്ക്ക് ഉള്ളിൽ അതൃപ്തി പുകയുന്നു. പല പ്രമുഖരും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്.
ഐ.ഡി.എസ്.എഫ്.എഫ്.കെ പോലുള്ള പ്രധാന ചലച്ചിത്രമേളകൾ നടക്കുമ്പോൾ അക്കാദമിക്ക് നാഥനില്ലെന്ന വിമർശനത്തിനിടെയാണ് അക്കാദമിക്ക് പുതിയ ചെയർമാൻ എത്തുന്നത്.
പ്രിയങ്കാ നായർ അക്കാദമിയുടെ വൈസ് ചെയർമാനാകും. ജനറൽ കൗൺസിലിൽ ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്‌കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ.ടി.ചാക്കോ, സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരാണുണ്ടാകുക