ഇന്ത്യയാകെ തരംഗമായ ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ. ചന്ദനകടത്തുകാരനായ വേറിട്ട ലുക്കില്‍ അല്ലു അര്ജുന് അഭിനയിച്ച ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വില്ലന്‍ വേഷവും ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിലെ ഊ ആണ്ടവാ എന്ന ഐറ്റം ഡാന്‍സും വലിയ ഓളമുണ്ടാക്കിയിരുന്നു. തെന്നിന്ത്യന്‍ താരം സാമന്തയാണ് ഗാന രംഗത്തില്‍ അല്ലുവിനൊപ്പം ചുവട് വച്ചത്. ഊ ആണ്ടവായുടെ അനുഭവങ്ങള്‍ വിവരിക്കുകയാണ് സാമന്ത.
വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എന്നും തനിക്ക് ഇഷ്ടമായിരുന്നുവെന്നും അത്ര ആത്മവിശ്വാസത്തോടെയല്ല പാട്ടില്‍ അഭിനയിച്ചതെന്നും സാമന്ത പറഞ്ഞു. പാട്ടിലെ ആദ്യരംഗമെടുത്തപ്പോള് താന്‍ വിറക്കുകയായിരുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സാമന്ത പറഞ്ഞു.
‘അഭിനേതാവ് എന്ന നിലയില്‍ കൂടുതല്‍ പരിവേഷണം ചെയ്യണം എന്ന ചിന്തയില്‍ നിന്നുമാണ് ഊ ആണ്ടവ ചെയ്യാം എന്ന തീരുമാനമെടുക്കുന്നത്. അത് അത്ര എളുപ്പമോ ആത്മവിശ്വസമുത്തോടെയോ ഉള്ളതായിരുന്നില്ല.
ഞാന്‍ അത്ര പോരെന്നും സുന്ദരിയല്ലെന്നും മറ്റു പെണ്‍കുട്ടികളെപ്പോലെ അല്ലെന്നുമുള്ള ചിന്തയാണ് എനിക്കെപ്പോഴും ഉണ്ടായിരുന്നത്. അതിനാല്‍ ആ പാട്ട് ചിത്രീകരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഊ ആണ്ടവയുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു.
Read More…….
- തിരുവനന്തപുരം എങ്ങനെ ചിന്തിക്കുന്നു, ആർക്കൊപ്പം നിൽക്കും ?
- കോൺഗ്രസ് പാർട്ടി കേരളത്തിന് ദോഷം ചെയ്യുന്ന പാർട്ടി ആണ് ഞങ്ങൾക്കൊപ്പം |Pannyan Raveendran
- കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയ്ക്ക് സഹോദരൻ: 58ാം വയസിൽ രണ്ടാമത്തെ മകന് ജന്മം നൽകി ചരൺ
കാരണം സെക്സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ എന്നെ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നിര്‍ത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും സ്വയം വളരാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്.
വിവാഹമോചനത്തിനിടെയാണ് ഊ ആണ്ടവ എന്നിലേക്ക് എത്തുന്നത്. ഒരു ഐറ്റം സോങ്ങില്‍ ഞാന്‍ എത്തും എന്ന പ്രഖ്യാപനമുണ്ടായതോടെ എന്റെ അടുപ്പക്കാരും കുടുംബവും അതില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. വിവാഹമോചന സമയത്ത് ഐറ്റം ഡാന്‍സ് ചെയ്യരുത് എന്നാണ് അവര്‍ പറഞ്ഞത്.
വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എനിക്ക് ധൈര്യം തന്ന അടുത്ത സുഹൃത്തുക്കള്‍ പോലും ഐറ്റം ഡാന്‍സ് ചെയ്യരുതെന്ന ഉപദേശമാണ് എനിക്ക് നല്‍കിയത്. എങ്കില്‍ അത് ചെയ്തേക്കാമെന്നായി ഞാന്‍,’ സാമന്ത പറഞ്ഞു. ഇനി ഡാന്‍സ് നമ്പരുകള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് ഇല്ല എന്നും അതില്‍ താന്‍ വെല്ലുവിളികള്‍ ഒന്നും കാണുന്നില്ല എന്നും സാമന്ത പറഞ്ഞു.