ദില്ലി: കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന് സഹോദരൻ പിറന്നു. ശുഭ്ദീപ് സിംഗ് സിദ്ധുവിന്റെ മാതാവ് ചരൺ സിംഗ് ആൺകുഞ്ഞിന് ജന്മം നൽകി.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി ശുഭ്ദീപ് സിംഗ് സിദ്ധുവിന്റെ പിതാവ് ബാൽകൗർ സിംഗ് മകന്റെ ചിത്രമടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മകന്റെ അപ്രതീക്ഷിത മരണം ദമ്പതികളെ തളര്‍ത്തിയിരുന്നു.
58ാം വയസിലാണ് ചരൺ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്.
2022-ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മൂസാവാല അതേ വർഷം മെയ് 29-നാണ് കൊല്ലപ്പെട്ടത്. ബാൽകൗർ സിങ്ങിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല.
Read More……
2022 മെയ് 29 ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് കാറിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. യുവാക്കൾക്കിടയിൽ ജനപ്രിയനായിരുന്നു മൂസാവാല. സ്വന്തം ഗാനങ്ങൾ എഴുതി പാടിയിരുന്നത് ഇദ്ദേഹം തന്നെയായിരുന്നു.
ഏറ്റവും ധനികനായ പഞ്ചാബി ഗായകരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു.
ഗായകന്‍ അന്തരിച്ചിട്ടും ഇദ്ദേഹത്തിന്‍റെ പല ഗാനങ്ങളും ദശലക്ഷക്കണക്കിന് കാഴ്ചകളാണ് നേടിത്. 2017 ലാണ് സിദ്ധു മൂസാവാല ആദ്യ ഗാനമായ “ജി വാഗൺ” ഇറക്കിയത്. കൂടാതെ ജനപ്രിയ ആൽബങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് പഞ്ചാബില്‍ ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. “ലെജൻഡ്”, “സോ ഹൈ”, “ദി ലാസ്റ്റ് റൈഡ്” തുടങ്ങിയ ഹിറ്റുകൾ മൂസാവാല തീര്‍ത്തിരുന്നു.