ചേട്ടനറിയാതെ ചിത്രം പകർത്തി കുഞ്ഞനുജത്തി: അഭിനന്ദിച്ചു ആരാധകർ

കുഞ്ഞനുജത്തി മഞ്ജു വാര്യർ പകർത്തിയ തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ജ്യേഷ്ഠൻ മധു വാരിയർ. ഒപ്പം, തന്റെ ചിത്രം പകർത്തുന്ന മഞ്ജുവിന്റെ ചിത്രവും മധു വാര്യർ പങ്കുവച്ചിട്ടുണ്ട്.  

ഫോട്ടോയും ഫൊട്ടോഗ്രഫറും എന്ന തലക്കെട്ടോടെയാണ് മധു ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്. വളർത്തു നായയ്ക്കൊപ്പം വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ജ്യേഷ്ഠന്റെ മനോഹര ചിത്രമാണ് മഞ്ജു പകർത്തിയത്. 

നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രത്തെ അഭിനന്ദിച്ച് കമന്റ് പങ്കുവച്ചിരിക്കുന്നത്. ചേട്ടൻ അറിയാതെ എടുത്ത ചിത്രമാണോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. മഞ്ജുവും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിൽ ചേട്ടന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

Read More…..

മലയാളികളുടെ പ്രിയതാരമായ മഞ്ജുവിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ എന്നും തുണയായി നിന്നിട്ടുള്ളത് സഹോദരൻ മധുവാണ്.  പല അവസരങ്ങളിലും മഞ്ജു അത് തുറന്നു പറഞ്ഞിട്ടുണ്ട്.

മഞ്ജു വാരിയരുടെ സഹോദരൻ എന്നതിനൊപ്പം നടനും സംവിധായകനുമാണ് മധു.  2004 ൽ ‘ക്യാംപസ്’ എന്ന ചിത്രത്തിൽ അഭിനേതാവായാണ് മധു സിനിമയിലെത്തിയത്.

ഒരു ഇടവേള എടുത്ത ശേഷം, 2022 ൽ പുറത്തിറങ്ങിയ ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെ സംവിധായകനായാണ് മധു വാരിയർ സിനിമയിലേക്ക്  മടങ്ങി വന്നത്.