അശോക് സെൽവൻ, വസന്ത് രവി, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘പൊൺ ഒൻട്രു കണ്ടേൻ’. തിയേറ്ററിൽ റിലീസാവാതെ ഓ.ടി.ടിയിലൂടെയും ടെലിവിഷനിലൂടെയുമാണ് ചിത്രം റിലീസാവുക എന്നാണിപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത.
നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് അണിയറക്കാരെ അറിയിക്കാതെ നടത്തുന്ന ഈ നീക്കത്തിനെതിരെ ചിത്രത്തിലെ നായകന്മാരിലൊരാളായ വസന്ത് രവി രംഗത്തെത്തി.
കളേഴ്സ് തമിഴ് ചാനലിലൂടെയും ജിയോ സിനിമയിലൂടെയും ചിത്രം പ്രീമിയർ ചെയ്യാനാണ് ജിയോ സ്റ്റുഡിയോസ് പദ്ധതിയിടുന്നത്. എന്നാൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നില്ലെന്ന് അണിയറ പ്രവർത്തകർ അറിയുന്നത് റിലീസിനോടനുബന്ധിച്ചുള്ള ടിവി പ്രൊമോ എത്തിയതോടെയാണ്.
Shocking !! Is this even True ?? Especially from a reputated and leading production house like @jiostudios.
Extremely painful and disheartening to see the promo of #PonOndruKanden and announcement of World Satellite Premiere without any communication to @AshokSelvan,… https://t.co/Q4HT74Gyxx— Vasanth Ravi (@iamvasanthravi) March 14, 2024
ഈ നടപടി ഞെട്ടലുണ്ടാക്കിയെന്ന് വസന്ത് രവി എക്സിൽ കുറിച്ചു. ഷോക്കിങ്, ഇത് സത്യമാണോ? പ്രത്യേകിച്ചും ജിയോ സ്റ്റുഡിയോസ് പോലെ പേരുകേട്ട ഒരു നിർമാണ സ്ഥാപനം ഇങ്ങനെ ചെയ്യുമോ? എന്നാണ് അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നത്.
Read More…….
- Psc ലിസ്റ്റിലുള്ളവർക്ക് നിയമനം സാധ്യമാക്കുക പ്രീ പ്രൈമറി ടീച്ചർ റാങ്ക് ഹോൾഡേഴ്സ്
- ജീവനുള്ളിടത്തോളം കാലം TP വധം പറഞ്ഞു കൊണ്ടേയിരിക്കും ഷാഫി പറമ്പില്‍
- 25 വർഷങ്ങളായി മനസിൽ താലോലിച്ച സ്വപ്നം: സംവിധാന മേഖലയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ വിശാൽ
‘‘പൊൺ ഒൻട്രു കണ്ടേൻ എന്ന സിനിമയുടെ വേൾഡ് സാറ്റലൈറ്റ് പ്രിമിയർ പ്രമൊ കണ്ടപ്പോൾ വേദനയും ദുഃഖവുമാണ് തോന്നിയത്. സിനിമയിൽ അഭിനയിച്ച ഞങ്ങളോടോ അതിന്റെ അണിയറ പ്രവർത്തകരോടോ ഇക്കാര്യത്തിൽ ഒരു വാക്കു പോലും ഇവർ ചോദിച്ചിട്ടില്ല.
ഞങ്ങൾ ഈ സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ടവരാണ്. പൊൺ ഒൻട്രു കണ്ടേൻ സിനിമയുടെ മുഴുവൻ ടീമിനും ഇതിനെക്കുറിച്ച് പൂർണമായും ഒന്നും അറിയില്ല. ഇക്കാര്യത്തിൽ ഞങ്ങളോടു കാണിച്ച ‘ആദരവിന്’ ജിയോ സ്റ്റുഡിയോയ്ക്കു നന്ദി.’’–വസന്ത് രവി കൂട്ടിച്ചേർത്തു.
വസന്തിന്റെ പ്രതികരണം ഇതിനകം സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അതേസമയം ടെലിവിഷൻ പ്രിമിയറിന്റെ തീയതി ജിയോ ടീം പുറത്തുവിട്ടിട്ടില്ല.