തിരുവനന്തപുരം : സര്‍ക്കാര്‍ ചട്ടങ്ങളും കീഴ്വഴക്കങ്ങളും കാറ്റില്‍പ്പറത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന് കേരളഹൗസില്‍ ഉന്നതപദവിയില്‍ നിയമനം. ഫ്രണ്ട് ഓഫീസ് മാനേജരായ എന്‍.ജി.ഒ. യൂണിയന്‍ നേതാവ് കെ.എം. പ്രകാശനെയാണ് ഗസറ്റഡ് റാങ്കില്‍ കേരളഹൗസ് കണ്‍ട്രോളറായി നിയമിച്ചത്. ഈ മാസം വിരമിക്കാനിരിക്കേയാണ് തിടുക്കപ്പെട്ടുള്ള സ്ഥാനക്കയറ്റം.
ആറുമാസംമുമ്പ് റിസപ്ഷന്‍ മാനേജരുടെ തസ്തിക ഗസറ്റഡ് റാങ്കിലേക്ക് ഉയര്‍ത്തി ചട്ടം ഭേദഗതിചെയ്താണ് ഈ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ച്, പൊതുഭരണവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ പ്രത്യേകം ഫയല്‍ തയ്യാറാക്കി ധനവകുപ്പിന് സമര്‍പ്പിച്ചു.
സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്, അസി. സെക്ഷന്‍ ഓഫീസര്‍, സെക്ഷന്‍ ഓഫീസര്‍, അണ്ടര്‍ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി-ഹയര്‍ ഗ്രേഡ്, ഡെപ്യൂട്ടി സെക്രട്ടറി എന്നീ അഞ്ചുതട്ടുകള്‍ മറികടന്നാണ് ഈയിടെ നിയമനം നടന്നത്.
Read also :
- ഭാരത് അരി ഇനി റെയില്‍വേ സ്റ്റേഷനിലും കിട്ടും; വൈകിട്ട് രണ്ട് മണിക്കൂര്‍ വിൽപ്പന നടത്തും
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ
പ്രായോഗികവും ഭരണപരവുമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രകാശനെ കണ്‍ട്രോളറായി നിയമിക്കുന്നതിനെ എതിര്‍ത്ത് കേരളഹൗസ് റെസിഡന്റ് കമ്മിഷണര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതു ഗൗനിക്കാതെ, പ്രകാശന് അനുകൂലമായി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനു നിര്‍ദേശം നല്‍കുകയായിരുന്നു.
മുന്‍കാലങ്ങളില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിലെ ജോ. സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി റാങ്കുകളിലെ ഉദ്യോഗസ്ഥരുമാണ് കണ്‍ട്രോളര്‍ പദവി വഹിച്ചിരുന്നത്. ഈ പദവിയിലേക്ക് റിസപ്ഷന്‍ മാനേജര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതില്‍ ധനവകുപ്പിനും നീരസമുണ്ടായിരുന്നു.
















