കൊല്ലം: തേവലക്കര കോയിവിളയിൽ മകന്റെ മർദനമേറ്റ പിതാവ് മരിച്ചു. പാവുമ്പ അജയഭവനിൽ അച്ച്യുതൻ പിള്ള(75 )യാണ് മകൻ മനോജിന്റെ മർദനമേറ്റ് മരിച്ചത്. പണം നൽകാത്ത വിരോധത്താലാണ് മനോജ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിതാവിന്റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തിൽ നിന്ന് പങ്ക് ആവശ്യപ്പെട്ട് മനോജ് അച്ഛനുമായി തർക്കം ഉണ്ടായി. തുടർന്ന് അച്ച്യുതനെ മകൻ അടിച്ചു അവശനാക്കുകയായിരുന്നു.
Read More:
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- ടൈഗറിനെ കൈവിട്ട് അക്ഷയ് കുമാർ: സമൂഹമാധ്യമങ്ങളിൽ വൈറലായി താരങ്ങളുടെ സസ്പെൻസ് ഫൺ വീഡിയോ
















