ഹൈദരാബാദ്: മതസൗഹാർദ ആശയങ്ങളുമായി തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡി. ഹിന്ദുക്കളും മുസ്ലിംകളും തന്റെ രണ്ട് കണ്ണുകള്‍ പോലെയാണ്. ഇപ്പോള്‍ തെലങ്കാനയില്‍
കോണ്‍ഗ്രസ് സർക്കാരാണ് ഉള്ളതെന്നും അമിത് ഷായെ രേവന്ത് റെഡ്ഡി ഓർമപ്പെടുത്തി.
എല്ലാ സമുദായങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക തങ്ങളുടെ ഉത്തരവാദിത്തമാണ്.
തെലുങ്കാനയിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 4 ശതമാനം സംവരണം തുടരുമെന്നതും മുസ്ലിം സമുദായത്തിന് ഉറപ്പുനല്‍കാന്‍ സാധിച്ചു. ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മധുരം പങ്കിട്ട് സംസരിക്കുകയായിരുന്നു അദ്ദേഹം.
ഇഫ്താറില്‍ ഉപമുഖ്യമന്ത്രി ഭാട്ടി വിക്രമാര്‍ക മല്ലു, മറ്റു മന്ത്രിമാര്‍, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പിയടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം തൊപ്പിയണിഞ് മുഖ്യമന്ത്രി മധുരം പങ്കിട്ടു. രേവന്ത് റെഡ്ഡി യുടെ നേതൃത്വത്തില്‍ സഹായവിതരണവും നടന്നു.
Read more …
- ലോകസഭ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി | Lok Sabha elections 2024 | Election Commissioner
- താങ്കൾ ഏതാ ചാനൽ?.. കൈരളി… എന്റമ്മേ… | Suresh Gopi
- പ്രിൻസിപ്പലിന്റെ നടപടി അപക്വം; തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് മാപ്പ് പറയണമെന്ന് മന്ത്രി സജി ചെറിയാൻ
തെലങ്കാനയും ഹൈദരാബാദും വികസിപ്പിക്കാനുള്ള യാത്രയില്‍ ഹിന്ദുക്കളെയും മുസ്ലിംകളെയും ക്രിസ്ത്യാനികളെയും മറ്റു സമുദായങ്ങളെയും കൂടെ നിർത്തും. അവിഭക്ത സംസ്ഥാനത്ത് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി ആരംഭിച്ച 4 ശതമാനം മുസ്ലിം ക്വാട്ട ഇല്ലാതാക്കാന്‍ അമിത് ഷാ ക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കഴില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.