കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളിൽ പറക്കുവാനുള്ള സൗകര്യമൊരുങ്ങുന്നു. നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ് വാല്യൂ, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്സ്പ്രസ് ലൈറ്റ്, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂർ മുമ്പ് വരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ് എന്നിവയ്ക്ക് പുറമേ എക്സ്പ്രസ് ബിസ് എന്ന പേരിൽ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും എയർലൈൻ പുതുതായി അവതരിപ്പിച്ചു. ഇതോടെ യാത്രക്കാർക്ക് ഇഷ്ടമുള്ള രീതിയിൽ പറക്കാനുള്ള സൗകര്യമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ വിമാനങ്ങളിലാണ് എക്സ്പ്രസ് ബിസ് എന്ന പേരിൽ ബിസിനസ് ക്ലാസ് സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
കൂടുതല്‍ ലെഗ്റൂമോടു കൂടിയ ബിസിനസ് ക്ലാസ് സീറ്റിംഗും എക്സ്പ്രസ് എഹഡ് മുന്‍ഗണനാ സേവനങ്ങളും സൗജന്യ ഗൊർമേർ ഭക്ഷണവും എക്സ്പ്രസ് ബിസിന്റെ ഭാഗമായി യാത്രക്കാർക്ക് ലഭിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസിനസ് ക്ലാസിന് തുല്യമായ എക്സ്പ്രസ് ബിസ് സേവനം ലഭ്യമാണ്. 58 ഇഞ്ച് അകലമുള്ള സീറ്റുകളായതിനാൽ യാത്രക്കാർക്ക് കൂടുതൽ ലെഗ് റൂം ലഭിക്കും.
വിമാനങ്ങളുടെ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്.എക്സ്പ്രസ് ബിസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ആഭ്യന്തര യാത്രകളില്‍ 25 കിലോയും അന്താരാഷ്ട്ര യാത്രയില്‍ 40 കിലോയുടേയും വര്‍ധിപ്പിച്ച ബാഗേജ് അവലന്‍സും ലഭിക്കും.
എയര്‍ലൈന്‍ വെബ്സൈറ്റായ airindiaexpress.com-ലൂടെയോ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
Read more …
- ചിലങ്ക നൃത്തോത്സവം 2024
- മുഖ്യമന്ത്രിക്ക് ആരാണ് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് | Shashi Tharoor | Pinarayi Vijayan
- കേരളത്തില്‍ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ്; ഏപ്രില്‍ 26ന് വോട്ടെടുപ്പ്, ജൂണ്‍ 4ന് വോട്ടെണ്ണല്‍
ഇന്ത്യയിലെ 70ലധികം റൂട്ടുകളില്‍ ഇപ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനങ്ങള്‍ സർവീസ് നടത്തുന്നുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, മംഗലാപുരം തുടങ്ങിയ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന സർവീസുകളിലാണ് നിലവിൽ ബിസിനസ് ക്ലാസ് സീറ്റുകളുള്ളത്.