ബീഫ് കയറ്റുമതി കമ്പനിയില്‍നിന്ന് ബി.ജെ.പി 200 കോടി വാങ്ങിയെന്ന് ആരോപണം

ഉന്നാവോ: ബീഫിനെ എതിര്‍ക്കുന്ന ബി.ജെ.പി ഒരു ബീഫ് കയറ്റുമതി കമ്പനിയില്‍നിന്ന് 200 കോടി രൂപ സംഭാവന വാങ്ങിയതായി ആരോപണമുയര്‍ന്നു. യു.പിയിലെ മുന്‍ മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസംഖാനാണ് ഈ ആരോപണം ഉന്നയിച്ചത്.
    ” ബി.ജെ.പി ബീഫ് രാഷ്ട്രീയമാണ് രാജ്യത്ത് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഒരു വലിയ ബീഫ് കയറ്റുമതിക്കാരനില്‍നിന്ന് 200 കോടി രൂപ സംഭാവന വാങ്ങിയിരിക്കുന്നു.” അതേസമയം, ബി.ജെ.പി ആരോപണം നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണമാണ് അസംഖാന്‍ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി വക്താവ് വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു. മുലയാം സിംഗിന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് അസംഖാന്‍ ചെലവിട്ട പണത്തെപ്പറ്റി അദ്ദേഹം ആദ്യം കണക്കുകള്‍ ഹാജരാക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനുള്ള പണം കിട്ടിയത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമാണ്. കുറെ പണം താലിബാനില്‍നിന്നും വേറെ കുറെ പണം അബുസലേമില്‍നിന്നുമാണ് വന്നതെന്നും കൂടി ബി.ജെ.പി വക്താവ് പറഞ്ഞു.