സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഒരേ വിലയിൽ തുടരുന്നു. ഗ്രാമിന് 6,060 രൂപയിലും പവന് 48,480 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം തുടരുന്നത്.
ഇത് ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് വ്യാഴാഴ്ച്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്.ഈ ആഴ്ച സ്വർണം റെക്കോർഡുകൾ ഭേദിച്ച കാഴ്ചയായിരുന്നു വിപണിയിൽ കണ്ടത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണം സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ പവന് 48,600 രൂപ കടക്കുന്നത്.
മാർച്ച് 12 വരെ മാറ്റമില്ലാതെ തുടർന്ന ശേഷം പിന്നീട് വില താഴ്ന്നു എങ്കിലും ഉയർന്ന നിരക്കിൽ തന്നെയാണ് നിലവിൽ വില തുടരുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ