യുവതിയെ മോശമായി സ്പർശിച്ചെന്ന പരാതിയിൽ കുറ്റാരോപിതനായ കൊറിയൻ നടൻ ഓ യുങ് സൂ കുറ്റക്കാരനെന്ന് പ്രാദേശിക കോടതി വിധിച്ചു. 2017-ൽ നടന്ന സംഭവത്തിലാണ് നടൻ കുറ്റക്കാരനെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നത്.
എട്ടുമാസം തടവും 40 മണിക്കൂർ ബോധവത്കരണ ക്ലാസുമാണ് സൂവിന് പ്രാദേശിക കോടതി നൽകിയിരിക്കുന്ന ശിക്ഷ.
നെറ്റ്ഫ്ളിക്സിലെ സൂപ്പർഹിറ്റ് പരമ്പരയായ സ്ക്വിഡ് ഗെയിമിൽ പ്ലേയർ-001 എന്ന വേഷം അവതരിപ്പിച്ച നടനാണ് സൂ. 2021 ഡിസംബറിലാണ് യുവതി 78-കാരനായ സൂവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ നടനെതിരെ നടപടിയൊന്നുമെടുക്കാതെ പോലീസ് 2022 ഏപ്രിലിൽ കേസ് അവസാനിപ്പിച്ചു.
തുടർന്ന് പരാതിക്കാരിയുടെ അഭ്യർത്ഥനയേത്തുടർന്ന് അധികൃതർ കേസ് പുനരന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് സൂവിനെതിരെ തെളിവ് ലഭിച്ചത്.
Read More…….
- മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയുന്നു; V. D. Satheesan | Citizenship Amendment Act
- അനില്‍ ആന്റണി, പത്മജാ വേണു ഗോപാല്‍; ഇനി ആര്? (അച്ചു ഉമ്മനോ) | Lok Sabha Election 2024
- ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘പവി കെയർ ടേക്കർ’: ഏപ്രിൽ 26 മുതൽ തിയറ്ററുകളിൽ
വിചാരണ വേളയിൽ, പരാതിക്കാരിയുടെ സാക്ഷ്യത്തിൻ്റെ സ്ഥിരതയും വിശ്വാസ്യതയും ജഡ്ജി ജിയോങ് യോൻ-ജു ഊന്നിപ്പറഞ്ഞു. യുവതിയുടെ വിശദീകരണം യഥാർത്ഥവും യഥാർത്ഥ അനുഭവങ്ങളുടെ പ്രതിഫലനവുമാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുംചെയ്തു.
കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സർക്കാർ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് നിർത്തലാക്കാൻ സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചിരുന്നു. 50 വർഷമായി അഭിനയരംഗത്തുണ്ടെങ്കിലും ഓ യൂങ് സൂ ലോകപ്രശസ്തി നേടിയത് സ്ക്വിഡ് ഗെയിം പരമ്പരയിലൂടെയാണ്.
സീരീസിലെ ഏറ്റവും പ്രായമേറിയ മത്സരാർത്ഥിയുടെ വേഷമായിരുന്നു സൂവിന്റേത്. വൻ സാമ്പത്തിക ബാധ്യതയുള്ള ഒരുകൂട്ടമാളുകൾ വൻതുക സമ്മാനമായി ലഭിക്കുന്ന അപകടകരമായ ഗെയിമിൽ പങ്കെടുക്കുന്നതാണ് പരമ്പരയുടെ ഇതിവൃത്തം.