കോളജ് പരിപാടിയിൽ നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്.
പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പൽ പിടിച്ചുവാങ്ങി. ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടതായി പരാതി.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Freel%2F297130210062783%2F%3Fref%3Dembed_video&show_text=0&width=269
കോളജ് ഡേ യിലെ പരിപാടിയിലെ മുഖ്യ അതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. വിദ്യാർത്ഥികൾ ക്ഷണിച്ച പ്രകാരമാണ് ഗായകൻ എത്തിയത്. എന്നാൽ വേദിയിലെത്തിയ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങി. തുടർന്ന് പ്രതിഷേധിച്ച ജാസി ഗിഫ്റ്റ് വേദി വിടുകയായിരുന്നു.
Read More…….
- മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയുന്നു; V. D. Satheesan | Citizenship Amendment Act
- അനില്‍ ആന്റണി, പത്മജാ വേണു ഗോപാല്‍; ഇനി ആര്? (അച്ചു ഉമ്മനോ) | Lok Sabha Election 2024
- ‘എന്റെ ലോകം’: മകൾ മഹാലക്ഷ്മിക്കൊപ്പം ഓസ്ട്രേലിയയിൽ അവധിക്കാലം ആഘോഷമാക്കി കാവ്യ മാധവൻ
പ്രിൻസിപ്പലിനെതിരെ കോളജ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഇത്രെയും നാളത്തെ സംഗീത ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും. ഒപ്പം പാടാനെത്തിയ മുതിർന്ന ഗായകനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
എന്നാൽ, പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിൻസിപ്പൽ പറയുന്നത്.