വടക്കഞ്ചേരി : ഓൺലൈനിലൂടെ തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് കരുവൻതുരുത്തി സ്വദേശി സുജിത്തിനെ (34) ആണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയിൽ നിന്ന് 1.93 ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ ലഭിക്കാനായി അതേരീതിയിൽ തട്ടിപ്പു നടത്തുകയായിരുന്നു ഇയാളെന്നു പൊലീസ് പറഞ്ഞു. സുജിത്തിന് 1.40 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായിരുന്നു.
തുടര്‍ന്ന് വടക്കഞ്ചേരി സ്വദേശിനിയായ യുവതിയിൽ നിന്നു സമാനമായ രീതിയിൽ തട്ടിപ്പു നടത്തി ഇയാൾ പണം കൈക്കലാക്കി.1.93 ലക്ഷം രൂപ നഷ്ടപ്പെട്ടതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വർക്ക് ഫ്രം ഹോം എന്ന പേരിൽ സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടു പണം നല്കിയ യുവതിയാണ് തട്ടിപ്പിനിരയായത്. ഉത്തരേന്ത്യന്‍ സംഘവും തട്ടിപ്പിനു പിന്നിലുണ്ടെന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം.
Read more :
- ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണമില്ലപ്രാർത്ഥിക്കാൻ ഇടമില്ല
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ