കൊച്ചി: മലയാളത്തില്‍ ഏവർക്കും സുപരിചിതയായ നടിയാണ് പ്രിയങ്ക. ഒരു കാലത്ത് കുടുംബ ചിത്രങ്ങളിലും ടിവി പരിപാടികളിലും നിറഞ്ഞു നിന്ന പ്രിയങ്ക നിരവധി ചിത്രങ്ങള്‍ മലയാളത്തിൽ ചെയ്തിട്ടുണ്ട്.
എന്നാല്‍ വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ തിരിച്ചുവരുകയാണ് പ്രിയങ്ക. അതിന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സിനിമ രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് തുറന്നു പറയുകയാണ് പ്രിയങ്ക.
ഇപ്പോള്‍ സിനിമ രംഗത്ത് ഉയരുന്ന മീടു ആരോപണങ്ങള്‍ സംബന്ധിച്ച് ചോദിച്ചപ്പോള്‍. ലൊക്കേഷനില്‍ എനിക്ക് കയ്പ്പേറിയ അനുഭവം താന്‍ അനുഭവിച്ചിട്ടില്ല. അത്തരം അനുഭവം ഉണ്ടായാല്‍ അതിന്റെ ഇരട്ടി തിരിച്ച് കൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് ഞാന്‍.
മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചത് പോലെ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എനിക്ക് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല.
നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള് തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല. ഒരാളുമായി കുറേക്കാലം സംസാരിച്ച് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്.
ഒരു പെണ്ണ് ഒരിക്കലും ചെയ്യരുത്. അന്ന് പറഞ്ഞപ്പോള്‍ തന്നെ അത് എതിര്‍ക്കണമായിരുന്നു.
ഈ ഫീല്‍ഡില്‍ പലരും അവര്‍ പോയി എന്നൊക്കെ പറഞ്ഞ് നടക്കുന്നുണ്ട്. അത് ശരിയല്ല ഒരാള്‍ മറ്റൊരാള്‍ക്കൊപ്പം പോകുന്നത് അവരുടെ ഇഷ്ടമാണ് എന്നാല്‍ പിന്നീട് അത് പറഞ്ഞ് പുരുഷനെതിരെ പറയുന്നത് ശരിയല്ല.
Read More……
- ആത്മ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് അഞ്ചുമാസം
- പൗരത്വ ഭേദഗതിക്കെതിരെ രാഷ്ട്രീയ നേതാക്കൾ | CAA
- റാസിയുടെ ആലാപനം: ‘ജയ് ഗണേഷ്’ലെ ‘നേരം’ ഗാനം പുറത്തിറങ്ങി
മീ ടു ആരോപണങ്ങളെ ഞാന്‍ ശക്തമായി എതിര്‍ക്കും കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേക്കുന്നത് എന്തിനാണ്. പോവാതിരുന്നൂടെ അല്ലെങ്കില്‍ അങ്ങനെ പോയിട്ടുണ്ടെങ്കില്‍ അന്ന് അത് വച്ച് തീര്‍ക്കണം.
ഇത്തരം പ്രശ്നങ്ങളില്‍ ആരെങ്കിലും അവരെ ചങ്ങലയ്ക്ക് കെട്ടിവലിച്ച് കൊണ്ടുപോവുകയോ, ചങ്ങലയ്ക്ക് ഇട്ട് കൊണ്ടുപോവുകയോ ചെയ്താല്‍ അത് സത്യമാണ്. എന്നാല്‍ ഇവിടെ സ്വന്തം ഇഷ്ടപ്രകാരം പോയി അവര്‍ക്കൊപ്പം പടം ചെയ്ത് കറങ്ങി അടിച്ച് നടന്ന്. ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ അങ്ങനെ ചെയ്തില്ലെ എന്ന് ചോദിക്കുന്നതില്‍ എന്താണ് ഉള്ളത്.
ഡബ്യൂസിസിക്ക് അവരുടെതായ കാര്യമുണ്ട്. അവര്‍ക്ക് അവരുടെ അവകാശം വേണ്ടിവരും അതിന് അവര്‍ ശ്രമിക്കട്ടെ. അമ്മ ഡബ്യൂസിസി ഫൈറ്റ് കാരണമാണോ എന്ന് അറിയില്ല. ഡബ്ല്യൂസിസിയിലെ അംഗങ്ങൾക്ക് ഇപ്പോൾ സിനിമയില്ല അത് വളരെ ദു:ഖമുണ്ടാക്കുന്ന കാര്യമാണെന്നും നടി പ്രിയങ്ക അഭിമുഖത്തില്‍ പറയുന്നു.