കര്‍ഷകര്‍ വര്‍ഷങ്ങളായി പരീക്ഷിച്ച് വിജയിച്ച നാട്ടറിവുകള്‍ തലമുറകളായി കൈമാറുന്നവയാണ്. കീടങ്ങളെ തുരത്താനും വിളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്ന ചില നാട്ടറിവുകള്‍ പരിശോധിക്കാം. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം വിജയം കണ്ടെത്താന്‍ ഇവ സഹായിക്കും.
- മത്സ്യം കഴുകിയ വെള്ളം ചുവട്ടില്‍ നിന്ന് ഒന്നരയടി മാറ്റി തടത്തിന് ചുറ്റും ഒഴിച്ച് കൊടുത്താല്‍ പച്ചക്കറികളില്‍ വിളവ് കൂടും.
- വഴുതന കിളിര്‍ത്തതിനുശേഷം ആഴ്ചയിലൊരുദിവസമെന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകമിട്ടാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.
- ആട്ടിന്‍ കാഷ്ഠം പെട്ടന്ന് പൊടിഞ്ഞ് കിട്ടാന്‍ കുമ്മായവും വിതറി ഇളക്കി ചാക്കില്‍ കെട്ടിവെക്കുക.
- കോവലിന്റെ ഇല മുരടിപ്പിനെ നിയന്ത്രിക്കാന്‍ പച്ചച്ചാണകം വെള്ളത്തില്‍ കലക്കി നേര്‍പ്പിച്ച് രണ്ടാഴ്ച്ചക്കൂടുമ്പോള് തളിക്കുക.
- പച്ചക്കറിത്തടത്തില്‍ ശീമക്കൊന്നയിലക്കൊണ്ട് പുതയിട്ടാല്‍ കീടബാധ കുറയും.
- മുളകിന്റെ കുരുടിപ്പ് മാറ്റാന്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.
- മത്തനില്‍ നിന്ന് കൂടുതല്‍ വിളവ് ലഭിക്കാന്‍ വള്ളി വീശി മുന്നേറുമ്പോള്‍ ഒരോ മൂട്ടിലും ഒരോ പിടി പച്ചച്ചാണകം വയ്ക്കുക.
- നടാനുള്ള ചേമ്പിനായി തള്ളച്ചേമ്പും ( തട)പിള്ളച്ചേമ്പും (വിത്തുകള്‍) ഉപയോഗിക്കാം.
- മണ്ണ് നനച്ചശേഷം വിളവെടുത്താല്‍ കപ്പ, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ മുറിയാതെ ലഭിക്കും.
- കരിയില, ഉണങ്ങിയ പുല്ല്, ഉമി, തവിട്, വൈക്കോല്‍, കുളത്തിലെ പായല്‍, ജലസസ്യങ്ങള്‍, പച്ചിലകള്‍, തീപ്പെട്ടി കമ്പനിയിലെ അവശിഷ്ടങ്ങള്‍, ചകിരിച്ചോറ്, തൊണ്ട്, ഓലമടല് തുടങ്ങിയവ പുതയിടാന്‍ ഉപയോഗിക്കാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ