അടുക്കള മാലിന്യങ്ങളിൽ നിന്നും
പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും ഇനി വലിച്ചെറിയേണ്ട ! അവ നമുക്ക് അടുക്കള തോട്ടത്തിലെക്കു നല്ല ജൈവ വളമാക്കാം.
- ഇങ്ങനെ ഒരു കമ്പോസ്റ്റ് തയാറാക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് ഒരു കണ്ടയിനര്‍ ആണ് .നമുക്കിപ്പോ കളയാനായി വച്ചിരിക്കുന്ന പെയിന്റ് ബക്കറ്റുകള്‍ പഴയ വലിപ്പമില്ല ടിന്നുകള്‍ എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാം .ഏറ്റവും ആദ്യം ചെയേണ്ടത് ബക്കറ്റില്‍ കണ്ടയിനറിന് ഉള്ളില്‍ നല്ല എയര്‍ പസ്സെജൂണ്ടക്ക്കുക എന്നത് ആണ് അതിനായി കണ്ടയിനറിന് ചുറ്റിലും കുറെ ദ്വാരങ്ങള്‍ ഉണ്ടാക്കുക .അതുപോലെ തന്നെ കണ്ടയിനറിന് അടി ഭാഗത്തും ദ്വാരങ്ങള്‍ ഇടണം .അടിഭാഗത്ത് ദ്വാരങ്ങള്‍ ഇടുന്നത് കംബോസ്ടിന് ഉള്ളിലുള്ള ആവശ്യമില്ലാത്ത ജലാംശവും മറ്റും പുറത്തേക്കു പോകുന്നതിനു സഹായിക്കും.
- അതുപോലെ ഒരു മൂടിയും വേണം , അതിൽ ഹോൾസ് ഇട്ടാൽ വളരെ നല്ലത്.
- ബക്കറ്റ് റെഡിയായി കഴിഞ്ഞാൽ പിന്നെ നമ്മുക്ക് വേണ്ടത്. അടുക്കളയിലെ എല്ലാത്തരം പച്ചക്കറി,പഴവർഗ്ഗം, തേയിലചണ്ടി,കാപ്പിയുടെ മട്ട് ഇവയെല്ലാം ചേർക്കാം.
- അതുപോലെ തൈര് ബാക്കി വന്ന തൈര് ഇവയൊക്കെ ഉപയേഗിക്കാം
- അതുപോലെ തന്നെ കാത്സ്യം ആവിഷത്തിന്ന് ലഭിക്കാനായി മുട്ടത്തോടും. പച്ചക്കറി വെസ്റ്റും പച്ചിലകളും ഒക്കെ നൈട്രജൻ ആവിഷത്തിന് ലഭിക്കാൻ സഹായിക്കും അതിനാൽ പറമ്പിലെ ചെറിയ കളകളും മറ്റും പറിച്ച് ചേർക്കാവുന്നതാണ്.
- പിന്നെ കുറച്ച് കരിയിലകൾ വേണം കരിയില ഉപയോഗിക്കണത്തിലൂടെ കാർബൺ ന്റെ കുറവ് പരിഹരിക്കാനാകും.
- പിന്നെ വെസ്റ്റിലെ സൂക്ഷ്‌മണുക്കളുടെ പ്രവർത്തനം കുറച്ച് വേഗത്തിൽ നടക്കാൻ കുറച്ച് പച്ച ചാണകം വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കാം.
- പച്ചചാണകം കിട്ടാൻ ബുദ്ധിമുട്ടുള്ളവർ തൈര് ഉപയോഗിച്ചാൽ മതിയാകും.
- ഈ വെസ്റ്റ് ബക്കറ്റ് മഴ കൊള്ളാത്ത സ്ഥലത്തു വേണം വെയ്ക്കാൻ. അതിനടിയിൽ ചിത്രത്തിൽ കാണുന്നപോലെ ഒരു പത്രം വെയ്ച്ചുകൊടുക്കാം. ബാക്കറ്റിൽ നിന്നും വരുന്ന ജലാംശം ഈ പത്രത്തിൽ എത്തിയാൽ അത് നമുക്ക് പച്ചക്കറികൾക്ക് തളിക്കാവുന്നതാണ്.
- ആദ്യം തന്നെ ബക്കറ്റിനുള്ളിലേക്ക് കുറച്ച് പേപ്പർ ഇടാം. അധികമായി ജലാംശം തടയാനാണ് പേപ്പർ അല്ലങ്കിൽ ചകിരിച്ചോർ. പിന്നെ നമ്മുക്ക് രണ്ടാമതായി പച്ചക്കറി വെസ്റ്റ് , പഴത്തിന്റെ വെസ്റ്റ്, തേയിലചണ്ടി, മുട്ടത്തോട്, കാപ്പിമട്ട് ഒക്കെ ചേർത്ത് കൊടുക്കാം ഇനി എടുത്തു വേയ്ച്ചിരിക്കുന്ന കരിയില കൂടി ആഡ് ചെയ്ത കൊടുക്കാം.
- ഇനി നമ്മുക്ക് പച്ച ചാണകം അതല്ലെങ്കിൽ തൈര് ചേർത്തു കൊടുക്കാവുന്നതാണ്. ഒരുപാട് ഒന്നും വേണ്ട നമ്മുടെ വെസ്റ്റ് നനയാൻ വേണ്ടി മാത്രം.
- ഇനി ബക്കറ്റ് നമ്മുക്ക് മൂടിവെയ്ക്കാം അടുത്ത നാല് ദിവസം ഇതേ രീതി തന്നെ തുടരുക… 4 ദിവസം കൂടുമ്പോൾ ഒന്ന് ഇളക്കി കൊടുക്കുക ബക്കറ്റ് നിറയുമ്പോൾ നന്നായി മൂടി വെച്ച് 4 ദിവസം കൂടി ഇളക്കി കൊടുക്കുക ഏകാദേശം ഒരു മാസം ആകുമ്പോൾ കമ്പോസ്റ്റ് റെഡി ആകുന്നതാണ്.
മിക്സിയിൽ അടിച്ചെടുക്കുന്ന ജൈവവളം
- അടുക്കളയില്‍ ദിവസേന ബാക്കിയാകുന്ന മുട്ട തോട്, പഴത്തൊലി, ചായ പൊടി, പച്ചക്കറിയുടെ തൊലി എന്നിവ നല്ലവണ്ണം മിക്‌സിയില്‍ അടിച്ചു ചെടിയുടെ കടയ്ക്കല്‍ ദ്രാവക രൂപത്തിലാക്കി ഒഴിച്ച് കൊടുക്കുക. ഇവ വേരുകള്‍ക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്നതിനാല്‍ ചെടിയുടെ വളര്‍ച്ച വേഗത്തിലാകുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ