കൊച്ചി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ISL ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ഇടത് സംഘടനകൾ. ഇന്നലെ ISL മത്സരം നടന്ന ഗ്രൗണ്ടിലെ ഗ്യാലറിയിയലാണ് പ്രധിഷേധ ബാനർ ഉയർത്തിയത്. ഇടത് സംഘടനകളായ ഡിവൈഎഫ്ഐ എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മറ്റിയാണ് ബാനര്‍ ഉയര്‍ത്തിയത്. ഇതിന്റെ ചിത്രങ്ങളും അവർ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdyfikeralastatecommittee%2Fposts%2Fpfbid02sykN4MZwuUE9carDriJbmB73uGgRVDm2r6J6KugWMydJPWTzG4UA8xC4eD6Pi41wl&show_text=true&width=500കൊച്ചിയിൽ സ്വന്തം കാണികൾക്കുമുന്നിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർന്നത്. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റക്കോസ് ഇരട്ട ഗോൾ നേടി. ബിപിൻ മോഹനൻ ഒരുവട്ടം സ്കോർ ചെയ്തു. ബഗാനായി അർമാൻഡോ സാദിഖു ഇരട്ട ഗോൾ നേടിയപ്പോൾ, ദീപക് താൻഗ്രിയും, ജേസൻ കമ്മിൻസും ഒരോ ഗോൾ നേടി.
ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിൽ സി.എ.എ വിരുദ്ധ നൈറ്റ് മാർച്ചും നടന്നു. ചെർപ്പുളശ്ശേരി ടൗണിൽ സംഘടിപ്പിച്ച റാലിയ്ക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്.
Read more :
- FACT CHECK| ‘ചുവപ്പ് നരച്ചാൽ കാവി’; ത്രിപുര മുൻമുഖ്യമന്ത്രിയുടെ മക്കൾ ബിജെപിയിൽ ?
- ഹമാസുമായി ബന്ദിമോചന കരാറിലേർപ്പെടണമെന്ന ആവശ്യവുമായി ഇസ്രായേലിൽ ഹൈവേ ഉപരോധം
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ