100 കോടി ക്ലബിൽ എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം: ആറ് ദിവസങ്ങൾക്കുള്ളിൽ അമ്പരിപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ‘ശൈത്താൻ’

ആഗോളതലത്തിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി തിയറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറുകയാണ് അജയ് ദേവ്ഗൺ ചിത്രം ‘ശൈത്താൻ’. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ മൂന്നാമത്തെ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ലോകമെമ്പാടും ചിത്രത്തിന്റെ കളക്ഷൻ 100 കോടി കടന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇന്ത്യയിൽ ഏകദേശം 75 കോടിയോളമാണ് ചിത്രം നേടിയത്. അജയ് ദേവ്ഗണിനെ കൂടാതെ ആർ മാധവൻ, ജ്യോതിക തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ആറാം ദിവസമായ ഇന്നലെ 6.25 കോടി രൂപയാണ് ഈ സൂപ്പർ നാച്ചുറൽ ത്രില്ലർ മൂവി നേടിയത്.

Sacnilk.com ന്റെ കണക്കുകൾ പ്രകാരം ശൈത്താൻ  ഇന്ത്യയിൽ ഏകദേശം 80 കോടി രൂപയും വിദേശത്ത് അഞ്ച് ദിവസം കൊണ്ട് 20 കോടി രൂപയും നേടി. ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ തുടങ്ങിയവർ അഭിനയിച്ച ഫൈറ്റർ, ഷാഹിദ് കപൂർ, കൃതി സനോൻ എന്നിവർ അഭിനയിച്ച തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയയ്ക്ക് തുടങ്ങിയ സിനിമകൾക്ക് ശേഷം ഈ വർഷം നൂറ് കോടിയിലെത്തുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്.

മാത്രമല്ല ലോകമെമ്പാടും 100 കോടി നേടുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമാണിതെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ബോളിവുഡിലേയ്ക്ക് തിരിച്ചെത്തിയ  ജ്യോതികയുടെ ആദ്യ 100 കോടി ചിത്രമാണ് ‘ശൈത്താൻ’. മാധവന്റെ മൂന്നാമത്തെ ചിത്രവും. 

Read More……

2023-ൽ പുറത്തിറങ്ങിയ വാഷ് എന്ന ഗുജറാത്തി സിനിമയുടെ റീമേക്കാണ് ‘ശൈത്താൻ’. ഏകദേശം 65 കോടി രൂപയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ് എന്നാണ് ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വരുന്നത്.

ചില്ലര്‍ പാര്‍ട്ടി, ക്യൂന്‍, സൂപ്പര്‍ 30 എന്നീ ചിത്രങ്ങളുടെ സംവിധായകനായ വികാസ് ബെലിന്‍റെ ആദ്യ ഹൊറര്‍ സൂപ്പര്‍ നാച്വറല്‍ സിനിമയാണ് ശൈത്താന്‍. റിലീസ് ദിനത്തില്‍ ചിത്രം 14.75 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നേടിയത്.

ജിയോ സ്റ്റുഡിയോ, ദേവ്ഗൺ ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഷൈതാൻ അജയ് ദേവ്ഗൺ, ജ്യോതി ദേശ്പാണ്ഡെ, കുമാർ മംഗത് പഥക്, അഭിഷേക് പതക് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൃഷ്ണദേവ് യാഗ്നിക് ആണ് ചിത്രത്തിന്റെ  രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.