‘പുറത്ത് നിന്ന് പ്ലാന്‍ ചെയ്തെന്നോ: ലവ് ഗെയിം എന്നോ എന്തും വിളിച്ചോ എനിക്ക് ഉണ്ടയാണ്’: റോക്കിക്ക് കിടിലൻ മറുപടിയുമായി ജാസ്മിൻ|Bigboss Malayalam

സൗഹൃദങ്ങളുടെ വേദി കൂടിയാണ് ബിഗ് ബോസ്. സൗഹൃദങ്ങളും പ്രണയങ്ങളും ഏറെ കണ്ടിട്ടുണ്ട് ബിഗ് ബോസ് വേദിയിൽ. ഇത്തരത്തില്‍ ബിഗ്ബോസ് മലയാളം സീസണ്‍ 6 ല്‍ ആദ്യം തന്നെ പ്രേക്ഷകര്‍ ശ്രദ്ധിച്ച സൗഹൃദമാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറായ ജാസ്മിന്‍റെയും, നടനായ ഗബ്രിയുടെയും സൗഹൃദം.

എന്നാല്‍ ഇത് സംബന്ധിച്ച ചൂടേറിയ ചര്‍ച്ചയും ബഹളവും കഴിഞ്ഞ ദിവസം വീട്ടില്‍ അരങ്ങേറിയിരുന്നു.

തന്‍റെ പവര്‍ സംബന്ധിച്ച് അന്‍സിബയുമായുള്ള ഗബ്രിയുടെ വഴക്ക് നടക്കുന്നതിനിടെയാണ് ജാസ്മിനുമായി ഗബ്രി നേരത്തെ പുറത്തുനിന്ന് സെറ്റായാണോ വന്നത് എന്ന ചോദ്യവുമായി റോക്കി ഗബ്രിയുടെ അടുത്തെത്തിയത്.

അടുത്ത വഴക്കിനുള്ള നീക്കമാണെന്ന് ഇത് എന്ന് തീര്‍ത്തും വ്യക്തമായ ഗബ്രി എന്നാല്‍ റോക്കിക്ക് കാര്യമായ മറുപടി ഒന്നും നല്‍കാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. 

ഈ സമയത്താണ് ജാസ്മിന്‍റെ കടന്നുവരവ്. ഇതോടെ ജാസ്മിന്‍ ആയി റോക്കിയുടെ ഉന്നം. ഗബ്രിയെ ബിഗ്ബോസ് ഒഡീഷന് കണ്ട് ജാസ്മിന്‍ മിണ്ടിയെന്നും, ജാസ്മിന്‍റെ സ്വഭാവ പ്രകാരം അത് പോലെ ചെയ്യും എന്നും റോക്കി ആരോപണം ഉയർത്തി.

ഇതോടെ കടുത്ത വഴക്കാണ് വീട്ടില്‍ നടന്നത്. ജാസ്മിനും റോക്കിയും നേരിട്ട് എത്തി. സ്വഭാവഹത്യയാണ് റോക്കി നടത്തിയത് എന്ന് ജാസ്മിന്‍ ആരോപിച്ചു.

Read More…….

എന്നാല്‍ അങ്ങനെയല്ല താന്‍ കാര്യം മാത്രമാണ് പറഞ്ഞതെന്ന് റോക്കിയും. രണ്ടുപേരും ഏറെ നേരം ദീര്‍ഘമായ വഴക്കിലായി. ഇടയ്ക്ക് ഗബ്രി തന്‍റെ പവര്‍ ഉപയോഗിച്ച് രണ്ടുപേരോടും മിണ്ടാതിരിക്കാന്‍ പറഞ്ഞെങ്കിലും അതൊന്നും വിലയ്ക്ക് ആയില്ല. വഴക്ക് വീണ്ടും തുടര്‍ന്നു.

ഒടുക്കം ‘നീ പുറത്ത് നിന്ന് പ്ലാന്‍ ചെയ്തെന്നോ, ലവ് ഗെയിം എന്നോ എന്തും വിളിച്ചോ എനിക്ക് ഉണ്ടയാണ്’എന്ന് റോക്കിയോട് പറഞ്ഞ് ജാസ്മിന്‍ ബാത്ത് റൂം ഏരിയയിലേക്ക് പോയി. ഇതിന് പിന്നാലെ ലവ് ട്രാക്ക് കളിക്കാനാണെങ്കില്‍ തനിക്ക് അറിയാം എന്ന് വീട്ടിലെ മറ്റുള്ളവരോട് ഗബ്രിയും വ്യക്തമാക്കി. 

പിന്നീട് ജാസ്മിനും ഗബ്രിയും ബാത്ത് റൂമില്‍ കണ്ടുമുട്ടിയപ്പോള്‍ നിന്നെ ചേര്‍ത്ത് പറഞ്ഞതില്‍ അല്ല പ്രശ്നം എന്നെ സ്വഭാവഹത്യ ചെയ്തതിലാണ് വിഷമം എന്ന് ജാസ്മിന്‍ ഗബ്രിയോട് വ്യക്തമാക്കി.എന്‍റെ കല്ല്യാണത്തെ അടക്കം അത് ബാധിക്കും എന്ന് ജാസ്മിന്‍ കരഞ്ഞു.

അതേ സമയം കഴിഞ്ഞ എപ്പിസോഡിന്‍റെ അവസാനം ജാസ്മിനെ ഗബ്രി സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.