കോട്ടയം: കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍നിന്ന് വീണ വിദ്യാർഥി ബസിനടിയിൽ പെട്ട് മരിച്ചു. ചിറ്റാർ മണ്ണാപറമ്പിൽ അമൽ ഷാജി (18) ആണ് മരിച്ചത്. പാലാ സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർഥിയാണ്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ പുലിയന്നൂർ ജംങ്ഷനിലായിരുന്നു അപകടം.
Read more :
- തൃശ്ശൂർ ആർക്കൊപ്പം നിൽക്കും: ജനം പ്രതികരിക്കുന്നു
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
പുലിയന്നൂരിൽ പോയി തിരികെ വരികയായിരുന്ന അമൽ കാറിനെ മറിക്കടക്കുമ്പോഴാണ് ഇടിച്ചത്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയും അമൽ എതിരെ വന്ന ടൂറിസ്റ്റു ബസ്സിന്റെ അടിയിലേക്ക് തെറിച്ച് പോകുകയുമായിരുന്നു. ബസ്സിന്റെ പിൻഭാഗത്തെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ മരണം സംഭവിച്ചത്. ഷാജിയുടേയും ഗ്രേസിന്റേയും മകനാണ് അമൽ ഷാജി. സഹോദരി എലിസബത്ത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ