ബിഗ് ബോസ് സീസൺ 6 നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. എന്നും രാവിലെ മുതൽ ഓരോ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. പരമാവധി കണ്ടന്റ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് മത്സരാർത്ഥികൾ.
രതീഷ് ആണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിനകത്തും പുറത്തും പ്രധാന സംസാര വിഷയം. മറ്റുള്ളവരെ പരമാവധി വെറുപ്പിച്ച് കൊണ്ടാണ് രതീഷ് വീടിനകത്ത് നിൽക്കുന്നത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
ഈ ദിവസങ്ങൾക്കുള്ളിൽ തന്നെ പല പ്രശ്നങ്ങളും രതീഷ് ഉണ്ടാക്കി. ബിഗ് ബോസിൽ നിന്ന് ക്വിറ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞ് ബാഗൊക്കെ എടുത്ത് ഇറങ്ങി. എന്നാൽ ആരും ഇതാെന്നും മെെൻഡ് ചെയ്തിരുന്നില്ല. അവസാനം രതീഷ് അകത്തേക്ക് കയറി.
ഇപ്പോൾ രതീഷും നിഷാനയും സംസാരിക്കുന്നതാണ് ലൈവിൽ കാണിക്കുന്നത്. ബിഗ് ബോസിൽ കളിക്കുന്ന രീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്.
സംസാരത്തിനിടയിൽ നിഷാന പറഞ്ഞ ഒരു വാക്ക് രതീഷിന് ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പേരിൽ ബഹളം വെയ്ക്കാൻ രതീഷ് ഒരുങ്ങിയെങ്കിലും നിഷാന അത് സമാധാനപരമായി തന്നെ അവസാനിപ്പിച്ചു. ബിഗ് ബോസിൽ ഇങ്ങനെ വെറുപ്പിച്ച് കളിക്കേണ്ടതുണ്ടോ എന്നാണ് നിഷാന ചോദിച്ചത്.
രതീഷും നിഷാനയും മാത്രം ഇരിക്കുമ്പോഴായിരുന്നു ഇവരുടെ സംസാരം.
ഞാൻ ഇവിടെ വന്നത് കപ്പടിക്കാനല്ല. അത് എനിക്കുള്ളതാണെങ്കിൽ ഞാൻ ഇവിടെ എത്തിയത് പോലെ തന്നെ അത് കിട്ടും എന്നാണ് നിഷാന പറഞ്ഞത്. എന്നാൽ ഒരിക്കലും അങ്ങനെ വരില്ല, തെറ്റാണത്. വർക്ക് ചെയ്യാതെ കപ്പ് കിട്ടില്ല, എന്ന് രതീഷ് പറഞ്ഞു.
ഇതിന് പിന്നാലെയാണ് സ്വന്തം വ്യക്തിത്വം വൃത്തികെട്ട രീതിയിലാക്കി കളിക്കേണ്ടതില്ല എന്ന തന്റെ നിലപാട് നിഷാന പറയുന്നു.
Read More…….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- യാത്രകൾക്കിനി പുതിയ കൂട്ട്; പുത്തൻ സ്കോഡ സ്ലാവിയ സ്വന്തമാക്കി അശ്വതി ശ്രീകാന്ത്; വില എത്രയാണെന്നോ?
ഇതോടെ എന്റെ വ്യക്തിത്വം ഞാൻ വൃത്തികെട്ട രീതിയിൽ കളഞ്ഞോ എന്ന് രതീഷ് ചോദിക്കുന്നു. ഈ സ്വഭാവം അല്ല തനിക്ക് പുറത്തെന്നും പുറത്ത് താൻ ആരെയും ചൊറിയാറില്ലെന്നും എന്നാൽ ഇവിടെ താൻ ചൊറിയുമെന്നും രതീഷ് പറയുന്നു.
ഇതിന് പിന്നാലെയാണ് ഇവിടെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ഇവിടെ ചൊറയണം, അടിയുണ്ടാക്കണം, എന്ത് നാറിയ കളികളിച്ചും കപ്പ് അടിക്കണമെന്ന് എന്ന് നിഷാന ചോദിച്ചു.
എന്നാൽ നിഷാന നാറിയ കളി എന്ന് പറഞ്ഞത് പിൻവലിക്കണം എന്ന് രതീഷ് പറഞ്ഞു. ഞാൻ നാറിയ കളികളിച്ചിട്ടുണ്ടോ, നിഷാന വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ച് പറയണം നാറിയകളി എന്നൊന്നും പറയേണ്ട, അത് പിൻവലിക്കണം എന്നാണ് രതീൽ് പറഞ്ഞത്.
രതീഷ് ഇത് വലിയ പ്രശ്നം ആക്കുമെന്ന് തോന്നിയതോടെ ഞാൻ മൊത്തത്തിൽ പറഞ്ഞന്നേയുള്ളൂ, ഏഷ്യാനെറ്റ് ചോദിച്ച ഒരു കാര്യം ഉണ്ട് നിങ്ങൾ പോസിറ്റവ് ആണോ എന്നാൽ അപേക്ഷിക്കാം എന്നാണ് പറഞ്ഞത്. തെറ്റായ മെസ്സേജ് നൽകാൻ അല്ല നമ്മൾ വന്നതെന്നും നിഷാന രതീഷിനോട് വ്യക്തമാരക്കുകയും ചെയ്തു.