കേരളം പശ്ചാത്തലമായി ഒരുങ്ങുന്ന തമിഴ് ചിത്രം തിയറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ജി വി പ്രകാശ് കുമാറിനെ നായകനാക്കി നവാഗതനായ നികേഷ് ആര് എസ് സംവിധാനം ചെയ്യുന്ന റിബല്‍ എന്ന ചിത്രമാണിത്.
പ്രേമലുവിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മമിത ബൈജുവാണ് ചിത്രത്തിലെ നായിക. മമിതയുടെ തമിഴ് അരങ്ങേറ്റമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
കേരളത്തിലെ കോളെജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവായാണ് ജി വി പ്രകാശ് കുമാർ എത്തുന്നത്. റൊമാന്റിക് ട്രാക്ക് ഉണ്ടെന്ന് ട്രെയ്ലര് തോന്നിപ്പിക്കുന്നുണ്ടെങ്കിലും ഗൗരവമുള്ള വിഷയവും സംസാരിക്കുന്ന ചിത്രമാണിത്.
Read More…….
- മെഗാസ്റ്റാറടക്കം അഭിനന്ദിച്ച വിനയ് ഫോർട്ട് ചിത്രം ‘ആട്ടം’ ഒടിടിയിൽ പ്രദർശനം തുടങ്ങി
- ‘സിനിമകളിൽ വില്ലന്മാരെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല’: രാമായണത്തിൽ നിന്നും വിജയ് സേതുപതി പിന്മാറാനുള്ള കാരണം
- ഡപ്പാംകൂത്ത് സ്റ്റൈലിൽ ‘ഗലാട്ട’: ആവേശത്തിനായി തട്ടുപൊളിപ്പൻ ഗാനമൊരുക്കി പാൽ ഡബ്ബയും സുഷിൻ ശ്യാമും
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു
- എന്താണ് പൗരത്വ ഭേദഗതി നിയമം? ആർക്കാണ് പൗരത്വം ലഭിക്കുക? | CAA Bill
കേരളത്തിലെ ഒരു കോളെജില്‍ തമിഴ് യുവാക്കള്‍ നേരിടുന്ന അപരത്വമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലവും ചിത്രത്തിനുണ്ട്. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കുന്ന സിനിമയെന്നാണ് ജി വി പ്രകാശ് കുമാര്‍ പറഞ്ഞിരിക്കുന്നത്.
1980 കളാണ് സിനിമയുടെ പശ്ചാത്തലമെന്ന് അറിയുന്നു.
വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്കര്‍, കല്ലൂരി വിനോദ്, സുബ്രഹ്മണ്യ ശിവ, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജി വി പ്രകാശ് കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത്.
ഛായാഗ്രഹണം അരുണ്കൃഷ്ണ രാധാകൃഷ്ണന്, എഡിറ്റിംഗ് ലിയോ ജോണ്‍ പോള്‍, എഡിറ്റിംഗ് വെട്രി കൃഷ്ണന്, ആക്ഷന്‍ ശക്തി ശരവണന്, കലാസംവിധാനം പപ്പനാട് സി, ഉദയകുമാര്‍. മാര്‍ച്ച് 22 ന് ചിത്രം തിയറ്ററുകളില്‍ എത്തും.