കോഴിക്കോട്: വടകര ചതുഷ്ക്കോണ മത്സരത്തിലേക്ക് എന്ന് സൂചനകൾ. വടകരയിലെ സിറ്റിംഗ് എംതിയ മുരളീധരനെ തൃശ്ശരിൽ സ്ഥാനാര്‍ത്ഥിയാക്കിയത് വടകരയില്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയ കെകെ രമയും ആര്‍എംപിയും മുന്നണിയെ അറിയിച്ചിട്ടുണ്ട്. ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ഹൈക്കോടതി വിധി വന്ന് ആഴ്ചകള്‍ക്കകം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ആര്‍എംപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. നിലവിൽ പ്രതിപക്ഷ നിരയിലാണെങ്കിലും രമയും ആർഎംപിയും യുഡിഎഫിൻ്റെ ഔദ്യോഗിക ഘടകകക്ഷിയല്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ നേരിടാന്‍ അവസാന നിമിഷം സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായെത്തിയ മുരളീധരനെ സ്വീകരണമാണ് ആര്‍എംപി നല്‍കിയത്. മികച്ച പ്രചരണത്തിലൂടെ മുരളീധരനെ ജയിപ്പിക്കാനും സാധിച്ചു. ആര്‍എംപിയുടെ പിന്‍ബലത്തിലാണ് കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ഇവിടെ ജയിക്കുന്നത്. മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ മണ്ഡലത്തിൽ നിന്നും ജയിച്ച് കയറിയത് സിപിഎം ഗുണ്ടാസംഘം കൊലപ്പെടുത്തിയ ടിപിയുടെ സ്ഥാനാർത്ഥിത്വം കൊണ്ടാണ് എന്നതും രമയും പാർട്ടിയും ചൂണ്ടിക്കാട്ടുന്നു.
വടകരയില്‍ സിറ്റിംഗ് എംഎൽഎയായ മത്സരിക്കുന്നതിനെ കെകെ രമയും ആർഎംപിയും പിന്തുണച്ചിരുന്നു. അതിനായി പ്രചാരണവും ആരംഭിച്ചു. എന്നാല്‍ സഹോദരി പത്മജയുടെ കാലുമാറ്റത്തോടെ മുരളി അപ്രതീക്ഷിതമായി തൃശൂരിലേക്ക് മാറിയതോടെ ഷാഫി പറമ്പിലാണ് വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി. നിലവിലെ സാഹചര്യത്തില്‍ ഷാഫിക്ക് ജയിക്കുക എളുപ്പമല്ലെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതു കൊണ്ട് മുരളിയുടെ മണ്ഡല മാറ്റത്തിലെ അറ്വിയോജിപ്പ് രമ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.ശൈലജയെ പേടിച്ച് മുരളി ഒളിച്ചോടി എന്ന പ്രചരണവും മണ്ഡലത്തിൽ സജീവമാണ്.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ