തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിക്ക് കടുംവെട്ട് വെട്ടിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകാൻ കേരള സർക്കാർ ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്ത്. സംസ്ഥാനത്തിന് വേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന് സർക്കാർ മുക്കാൽ കോടി രൂപയാണ് നൽകിയത് എന്നതിൻ്റെ തെളിവുകളാണ് പുറത്ത് വന്നത്.
രണ്ട് ദിവസം കേരളത്തിനായി ഹാജരായ കപിൽ സിബലിന് 75 ലക്ഷം രൂപ അനുവദിച്ച ഉത്തരവിൻ്റെ പകർപ്പാണ് പുറത്തായത്. ജനുവരി 12, 25 തീയതികളിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരായതിനാണ് വൻതുക അനുവദിച്ച് നിയമവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
Read more :
- മൂന്ന് ദിവസം സിദ്ധാർത്ഥന് സംഭവിച്ചതെന്ത്? പൊലീസിൻ്റെ പ്രതിപ്പട്ടികയിൽ ഇല്ലാത്തവരുടെ പേരടക്കം വെളിപ്പെടുത്തുന്ന ആന്റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് പുറത്ത്
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
സംസ്ഥാനത്തിന് വേണ്ടി 6 കോണ്‍ഫറന്‍സിലും കപില്‍ സിബല്‍ പങ്കെടുത്തുതും ഒരു തവണ വാക്കാലുള്ള ഉപദേശവും നല്കിയതും പരിഗണിച്ചാണ് വക്കീൽ ഫീസായി വൻ തുക അനുവദിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഫീസ് നൽകാൻ ആവശ്യപ്പെട്ട് ഫെബ്രുവരി 15ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് മാർച്ച് 4 നാണ് നിയമ സെക്രട്ടറി പണം അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ