ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്ക കേരളത്തില്‍ നിന്നും സിപിഎം നേതാക്കളെയും ചാക്കിട്ട് പിടിക്കാന്‍ ബിജെപി നീക്കം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണത്തിന് ലഭിച്ചത്.
സിപിഎം സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്ന് രാജേന്ദ്രന് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനോട് നേരിട്ട് പറഞ്ഞുവെന്ന് സിപിഎം കേന്ദ്രങ്ങള്‍ അന്വേഷണത്തോട് പറഞ്ഞു. രാജേന്ദ്രന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കിയ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാജേന്ദ്രന് ബിജെപിയില്‍ ചേര്‍ന്നാല്‍ അത് വന്‍ തിരിച്ചടിയുണ്ടാക്കും എന്ന ഭയമാണ് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടതിന്റെ പിന്നില്‍ എന്നാണ് സൂചന.
രാജേന്ദ്രന് ബിജെപിയില്‍ ചേര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് മുന്‍ മന്ത്രി എം.എം.മണിയേയും അദ്ദേഹത്തിന്റെ സഹോദരന് ലംബോദരനേയുമാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നീക്കം. ലംബോദരന്റെ അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ രാജേന്ദ്രന് അറിയാം. രാജേന്ദ്രന് അതിനെ സംബന്ധിച്ച വെളിപ്പെടുത്തിയാല്‍ അത് വിരല്‍ ചൂണ്ടുന്നത് എംഎം മണിയിലേക്കാണ്. അതില്‍ മൂന്നാറിലെ കയ്യേറ്റം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ട്. നിലവിലെ ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിനെയും വെട്ടിലാക്കുന്ന തെളിവുകള്‍ പുറത്ത് വിടുമെന്നാണ് രാജേന്ദ്രന് ഉയര്‍ത്തിയ വെല്ലുവിളി എന്നാണ് ലഭിക്കുന്ന വിവരം.
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മുന്‍ മന്ത്രിയേയും ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഗവര്‍ണര്‍, രാജ്യസഭാംഗം തുടങ്ങിയ പദവികള്‍ നല്‍കാം എന്നാണ് നല്കിയ വാഗ്ദാനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സിപിഎം നേതാവായ മുന്‍ മന്ത്രി തള്ളിയെന്നാണ് അദ്ദേത്തിനോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ അന്വേഷണത്തിനോട് വ്യക്തമാക്കിയത്. കൊല്ലം ജില്ലയില്‍ നിന്നുള്ള ഒരു പ്രമുഖ സിപിഐ രണ്ട് സിപിഐ നേതാക്കളുമായി ബിജെപി നേതൃത്വംബന്ധപ്പെട്ടിട്ടുണ്ട്. എന്നാണ് ലഭിക്കുന്ന വിവരം.
ഒരാള്‍ മുന്‍ എംഎല്‍എ കെ. പ്രകാശ് ബാബുവും മറ്റൊരാള്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വിപി ഉണ്ണികൃഷ്ണനുമാണ് എന്നാണ് ലഭിക്കുന്ന സൂചനകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ വന്‍ ചാക്കിട്ടു പിടുത്തത്തിനാണ് ബിജെപി ശ്രമിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജക്ക് പിന്നാലെ ഇടതുമുന്നണിയിലെയും പ്രമുഖര്‍ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയില്‍ ചേരുമെന്ന സൂചനയാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്നത്.