കൊച്ചി : മസാലാബോണ്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻമന്ത്രി തോമസ് ഐസക്കിന് ഇഡി അയച്ച ആറാമത് സമൻസിന് സ്റ്റേ ഇല്ല. സമൻസ് സ്റ്റേ ചെയ്യണമെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ പുതിയ സമൻസ് ഐസക്കിന് അയച്ചത് നിലവിൽ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു.
Read more :
- ഇലക്ടറൽ ബോണ്ട് കേസ്: എസ്.ബി.ഐ ക്കെതിരെ കോടതിയലക്ഷ്യ ഹരജി
- ഗസ്സയിലെ വംശഹത്യയെ പറ്റിയുള്ള ഫലസ്തീൻ ശബ്ദങ്ങളെ പാശ്ചാത്യ മാധ്യമങ്ങൾ അടിച്ചമർത്തുന്നു
- റമദാന് മുമ്പ് ഗസ്സയിൽ വെടിനിർത്തലിനായി അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ട്
- യൂറോപ്പില്‍ തത്തപ്പനി പടർന്നു പിടിക്കുന്നു; അഞ്ച് മരണം, നിരവധി പേര് ചികിത്സയില്‍
- വ്യാപക പ്രതിഷേധം : ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിൻവലിച്ച് ഗതാഗത മന്ത്രി
അന്വേഷണത്തിനെതിരായ ഹർജി നിലനിൽക്കുന്നതിനിടെ പുതിയ സമൻസ് അയച്ചതിൽ ഇഡിയോട് വിശദീകരണം രേഖയായി എഴുതി നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. കിഫ്ബി ഫിനാൻസ് ഡിജിഎം ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചു. ഇഡി കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. രേഖകൾ കൈമാറാൻ തയ്യാറെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. കേസ് വരുന്ന 18 ആം തിയതി വീണ്ടും പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ