ചൂട് കാലത്ത് ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്ഭക്ഷണംശരീരത്തിൽ നിന്ന് ഏറ്റവും കൂടുതൽ ജലാംശം നഷ്ടമാകുന്ന സമയമാണ് ചൂടുകാലം. ശരീരത്തിലെ സ്വാഭാവികമായ ജലത്തിന്റെ അളവു കുറയുന്നത് ക്ഷീണത്തിനും തളർച്ചയ്ക്കും വഴിവയ്ക്കും. എളുപ്പം ദഹിക്കുന്ന ലളിതമായ ഭക്ഷണമാണ് നല്ലത് .ശരീരത്തിന്റെ ചൂടു കൂട്ടുന്ന അമിതകലോറിയുള്ള ഭക്ഷണം ചൂടത്ത് ഉപേക്ഷിക്കാം.
കൂടുതൽ ജലാംശമുള്ള ആഹാരത്തിന് പ്രാധാന്യം നൽകണം.രാവിലെയും രാത്രിയും കഞ്ഞി,പാൽക്കഞ്ഞിപോലുള്ള ആഹാരമാണ് നല്ലത്.
തനിനാടൻ ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒപ്പംകൂട്ടാം.മാംസാഹാരം ഒഴിവാക്കാംമാംസാഹാരങ്ങളിൽ പലതും ചൂടുകാലത്ത് ഒഴിവാക്കേണ്ടതാണ്. കോഴിവിഭവങ്ങൾ പൊതുവേ ചൂടാണ്. നോൺ വെജ് നിർബന്ധമുള്ളവർക്ക് മീനോ (പ്രത്യേകിച്ച് ചെറുമീനുകൾ) ആടിന്റെ ഇറച്ചിയോ ആവാം. മുട്ട ചൂടാണ്.
എരിവും പുളിയും ഉപ്പും കൂടുതലായി ഉപയോഗിക്കരുത്അമിത ചൂടോടെ ഭക്ഷണം കഴിക്കാതെ അൽപം ആറിയതിനുശേഷം കഴിക്കാംജങ്ക് ഫുഡ്ജങ്ക് ഫുഡ് യാതൊരു കാരണവശാലും കൊടുംവേനലിൽ വേണ്ട. എണ്ണപ്പലഹാരങ്ങൾ, അച്ചാറുകൾ, ബിരിയാണി, പൊറോട്ട പോലുള്ളവ തൽക്കാലത്തേക്ക് ഒഴിവാക്കാം. എരിവും പുളിയും കൂടുതലുള്ള കറികൾ ഉപേക്ഷിക്കണം.
സോഫ്റ്റ് ഡ്രിങ്ക്സ്ചൂടാണെന്നു കരുതി കൃത്രിമ പാനീയങ്ങൾ കുടിക്കരുത്. കരിക്കിൻ വെള്ളം, മോര്, കഞ്ഞിവെള്ളം, ഉപ്പിട്ട നാരാങ്ങാവെള്ളം, പഴച്ചാറുകൾ എന്നിവ ധാരാളമായി കുടിക്കാം.
പഴങ്ങൾപഴങ്ങൾ അങ്ങനെതന്നെ കഴിക്കുന്നതാണ് ഉത്തമം. പഴങ്ങൾ ജ്യൂസാക്കുമ്പോൾ അവയിലെ നാരുകളുടെ തനതു സ്വഭാവം നഷ്ടപ്പെടുന്നു, ബയോഫ്ളേവനോയ്ഡുകൾ കുറയുന്നു. ഒപ്പം നാം ജ്യൂസുകളിലേക്ക് ചേർക്കുന്ന പഞ്ചസാരയുടെ അളവും കൂടും.