സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപന ആരംഭിക്കാനുള്ള തീരുമാനത്തിന് പിന്നിൽ നിരവധി ഗൂഢലക്ഷ്യങ്ങൾ. കർണാടകയിലും ആന്ധ്രയിലും നിലവിലുള്ള ‘ റെറെഡി ടു ഡ്രിങ്ക് ‘ എന്ന വീര്യം കുറഞ്ഞ മദ്യവിൽപ്പന ശാലകളുടെ മാത്യകയിലായിരിക്കും വിൽപന എന്നാണ് സൂചന. ഇത്തരത്തിൽ പുതിയ ഔട്ട്ലെറ്റുകളും തുടങ്ങാൻ സർക്കാർ നീക്കം നടക്കുന്നത് എന്നാണ് സൂചനകൾ.
സർക്കാരിൻ്റെ പുതിയ തീരുമാനം വഴി കേരളത്തിലെ മദ്യ ഉപഭോഗത്തിൻ്റെ അളവ് കൂടും എന്നാണ് വിലയിരുത്തൽ. ഇതുവഴി സർക്കാരിനും കമ്പനികൾക്കും ഉണ്ടാകാൻ പോകുന്നത് കോടികളുടെ അധികവരുമാനമാണ്. കേരളത്തിൽ 15 വയസിന് മുകളിലെ പുരുഷന്‍മാരില്‍ 19.9% വും മദ്യപിക്കുന്നവരാണ് ആണ്. കേരളത്തില്‍ നഗരങ്ങളില്‍ 18.7%, ഗ്രാമങ്ങളില്‍ 21% പുരുഷന്‍മാരും മദ്യപിക്കുമെന്നാണ് ഇത് സംബന്ധി സര്‍വേ ഫലം വ്യക്തമാക്കുന്നത്. എന്നാൽ കേരളത്തിൽ മധ്യപിക്കുന്നവരുടെ മദ്യപിക്കുന്ന സ്ത്രീകളുടെ നിരക്ക് 2 ശതമാനത്തിൽ താഴെയാണ്.
കേരളത്തിൽ 18നും 55നും ഇടയ്ക്ക് പ്രായമുള്ള പുരുഷൻമാരിൽ മദ്യാസക്തർ 2.4 ശതമാനവും മദ്യം ദുരുപയോഗം ചെയ്യുന്നവർ 1.2 ശതമാനവുമാണ്. മദ്യാസക്തിയുടെ തൊട്ടുമുമ്പത്തെ ഘട്ടമാണ് ദുരുപയോഗം. ബാക്കിയുള്ള ബഹുഭൂരിപക്ഷവും സോഷ്യൽ ഡ്രിങ്കിങ് എന്ന വിഭാഗത്തിലാണ്. ഈ സോഷ്യൽ ഡ്രിങ്കിംഗ് വിഭാഗത്തിൽ പെടുന്നവരുടെ നിരക്കായ 13.3 ശതമാനം നിലവിലെ തിരുമാനം വഴി വർധിക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ സ്ത്രീകൾക്കിടയിലും കുട്ടികൾക്കും ഇടയിലും മദ്യപാന ശീലം പുതിയ തീരുമാനം വഴി വ്യാപിക്കും. നിലവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് കേരളത്തിലെ മദ്യപാന ശീലമുള്ളവരിൽ മുൻപന്തിയിൽ. കുറഞ്ഞ ആൾക്കഹോൾ അടങ്ങിയ ബിയർ പോലുള്ള വീര്യം കുറഞ്ഞ മദ്യമാണ് ഇവർക്ക് പ്രിയം. അതോടൊപ്പം 18 വയസിൽ താഴെയുള്ളവർക്ക് കേരളത്തിൽ മദ്യം വിതരണം ചെയ്യുന്നത് നിയമ വിരുദ്ധമാണെങ്കിലും. കേരളത്തിൽ 15 വയസ് മുതൽ കുട്ടികളിൽ മദ്യപാന ശീലം ആരംഭിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വീര്യം കൂടിയ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ പേരിൽ കുട്ടികളിലും മദ്യപാന ശീലം വർധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
നിലവിലെ തീരുമാനം വഴി മദ്യകമ്പനികൾക്കുള്ള നേട്ടം പ്രൊഡക്ഷൻ വർധിക്കും എന്നതാണ്. മദ്യത്തിൻ്റെ നിർമ്മാണം ഉയരുന്നത് വഴി സർക്കാരിനും അത് വഴി നേട്ടമുണ്ടാകും. ഐടി, ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ഈ മദ്യം കൂടി വേണമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ചില വൻകിട കമ്പനികൾ ഉന്നതതലത്തിൽ ചെലുത്തിയ സ്വാധീനത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വിവരമുണ്ട്. തങ്ങൾ സർക്കാരിന് സമർപ്പിച്ച ശുപാർശ അംഗീകരിക്കാൻ കോടികളാണ് മദ്യ കമ്പനികൾ പൊടിച്ചതും എന്ന സൂചനകളും ചില കേന്ദ്രങ്ങൾ നൽകുന്നു.
നിലവിൽ 400 രൂപയ്ക്ക് മുകളിലുള്ള 740 മില്ലി ലിറ്റർ മദ്യത്തിന് 251 ശതമാനമാണ് നികുതി. എന്നാൽ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് എത്തുമ്പോൾ ഇത്രയും ഉയർന്ന നികുതി പാടില്ലെന്നാണ് മദ്യ കമ്പനികൾ നിലപാട് നിലപാട്. ഇത് അംഗീകരിക്കാനാണ് സർക്കാരിൻ്റെ നീക്കം. 400 ൽ താഴെയുള്ളതിന് 241 മുകളിലാണ് നികുതി. സമയത്ത് മദ്യവില കൂടിയതോടെ 400 രൂപയിൽ കുറഞ്ഞ ബ്രാൻഡ് മദ്യം സംസ്‌ഥാനത്ത് ഇപ്പോൾ വളരെ കുറവാണ്. ഇത് മദ്യകമ്പനികളുടെ വരുമാനം വർധിപ്പിക്കാനുള്ള നിക്കത്തിൻ്റെ ഭാഗമാണ് എന്ന വിമർശനം ഉയരുമ്പോഴാണ് പുതിയ തീരുമാനം. ഇത് വഴി സർക്കാരിനും കോടികളാണ് നികുതിയിനത്തിൽ ലഭിച്ചുകൊണ്ടിരുന്നത്.
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിലെ ആൽക്കഹോളിൻ്റെ അളവ് 42.86 ആണ്. പല സംസ്‌ഥാനങ്ങളിലും വീര്യം കുറഞ്ഞ മദ്യം ലഭ്യമാണെങ്കിലും ചിലയിടത്ത് ചില സംസ്ഥാനങ്ങളിൽ മാത്രമാണ് നികുതിയിളവ് ഉള്ളത്. ദേശിയ ശരാശരിയുടെ മുകളിൽ മദ്യ ഉപഭോഗമുളെ കേരളത്തിൽ പുതിയ തീരുമാനം നടപ്പാക്കുന്നതിന് പിന്നിൽ വൻ അഴിമതി തന്നെ നടന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നികുതി നിരക്ക് ശിപാർശ അടക്കം അണിയറയിൽ ഒരുങ്ങി എന്നാണ് വിവരം.ജിഎസ്ടി കമ്മീഷ്ണറുടെ ശിപാർശ അടങ്ങിയ ഫയൽ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിൽ എത്തിയതോടെ ഉടൻ മന്ത്രി സഭാ യോഗം ഇത് പരിഗണിക്കും. മന്ത്രിസഭ നികുതി നിരക്കിന് പച്ചക്കൊടി കാട്ടിയാൽ ഉടൻ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിപണയിൽ ലഭ്യമാകും. മദ്യ കമ്പനികളും സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള മദ്യത്തിൻ്റെ ലിസ്റ്റ് തയ്യാറാക്കിയതിന് പുറമേ പൊഡക്ഷനും തുടങ്ങിയതായിട്ടാണ് വിവരം.
കമ്പനികൾക്ക് നികുതിയിളവ് തരപ്പെടുത്തിയ ശേഷം വീര്യം കൂടിയ മദ്യം വ്യാപിക്കുന്നത് ഇതിൻ്റെ മറവിൽ വധിപ്പിക്കുമെന്ന ആശങ്ക ചില ഉദ്യോഗസ്ഥർ പങ്കുവെച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് മദ്യ മാഫിയക്ക് ഒത്താശ ചെയ്യുന്ന നീക്കങ്ങൾ നടക്കുന്നത്. ഇതിനായി പുതിയ ലൈസൻസ് ചട്ടങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
മദ്യ കമ്പനികളുടെ ആവശ്യത്തെ അംഗീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്ന നികുതി കമ്മീഷണറെ നിർബന്ധിത അവധിയില്‍ പറഞ്ഞയച്ചുകൊണ്ടാണ് പുതിയ നീക്കങ്ങൾ. പകരം താല്ക്കാലിക ചുമതല പുതിയ ഉദ്യോഗസ്ഥന് നൽകുകയും ചെയ്തു. ഇത് തന്നെ വിരൽ ചുണ്ടുന്നത് വലിയ അഴിമതിയിലേക്കാണ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം കുറഞ്ഞ ഇളവാണ് കമ്പനികൾക്ക് നൽകുന്നതെന്നും ഉദ്യോഗസ്ഥതല ചർച്ചകൾ പൂർത്തിയായെന്നും ന്യായീകരിച്ച് രംഗത്തെത്തിയത് നികുതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എ ജയതിലകാണ് എന്നതും ദുരൂഹത വർധിപ്പിക്കുന്നു സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ വനംകൊള്ളക്ക് ( മരംമുറി അഴിമതി ) കളം ഒരുക്കിയ മുൻ റവന്യൂ സെക്രട്ടറിയായ എ.ജയതിലകിൻ്റെ ഉത്തരവായിരുന്നു.